പൂനെ: റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സ് ബാറ്റ്‌സ്മാന്‍ ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണിന് ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാനാകില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് ചാമ്പ്യന്‍ഷിപ്പ് നഷ്ടമാക്കുന്നത്. വലതു കാലിനു പേശിവലിവ് അനുഭവപ്പെട്ട പീറ്റേഴ്‌സണിനെ സഹതാരങ്ങള്‍ എടുത്ത് മൈതാനത്തുനിന്ന് പുറത്തേക്കുകൊണ്ടുപോവുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് കളിക്കാനാകില്ലെന്ന വിവരം പീറ്റേഴ്‌സണ്‍ പുറത്തുവിട്ടത്.
നാലു മത്സരങ്ങളില്‍ ബാറ്റ് ചെയ്ത താരം 36.50 ശരാശരിയില്‍ 73 റണ്‍സ് നേടി.
















