Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് റയല്‍-സിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 09:40 pm IST
inSports

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ഇന്ന് രാജകീയ പോരാട്ടം. സ്പാനിഷ് ടീം റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയെയാണ് നേരിടുക. ഇന്നു രാത്രി പന്ത്രണ്ടേകാലിന് സിറ്റിയുടെ എത്തിഹാദില്‍ ആദ്യ പാദം. സ്പാനിഷ് ലീഗില്‍ തുടര്‍ ജയങ്ങളോടെ കിരീട പോരാട്ടത്തിലേക്കു തിരിച്ചെത്തിയ റയല്‍ മാഡ്രിഡിന് കടുത്ത വെല്ലുവിളി ഉയര്‍ത്താനൊരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ കിരീടം കൈവിട്ട ടീമിന് ചാമ്പ്യന്‍സ് ലീഗ് ഏക പ്രതീക്ഷ. റയല്‍ പതിനൊന്നാം കിരീടത്തിലേക്ക് കണ്ണയയ്‌ക്കുമ്പോള്‍, ആദ്യമായി സെമിയില്‍ കടന്നതിന്റെ ആവേശത്തില്‍ സിറ്റി.

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയെന്ന സൂപ്പര്‍ താരത്തിന്റെ അഭാവമാകും എത്തിഹാദില്‍ റയലിനെ കുഴക്കുക. തുടയ്‌ക്കു പരിക്കേറ്റ താരം കളിക്കില്ലെങ്കിലും, ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തി. ക്വാര്‍ട്ടറില്‍ ആദ്യ പാദത്തില്‍ വോള്‍ഫ്‌സിനോട് തോറ്റ റയല്‍, ബെര്‍ണാബുവില്‍ ക്രിസ്റ്റ്യാനോയുടെ കരുത്തിലാണ് ജയം നേടി അവസാന നാലിലൊന്നായത്. അതേസമയം, പരിക്കു മാറി തിരിച്ചെത്തിയ ഗരത് ബെയ്‌ലിന്റെ ബൂട്ടുകള്‍ ഗോള്‍ കണ്ടെത്തിത്തുടങ്ങിയത് റയലിനെ ആശ്വസിപ്പിക്കും. കരിം ബെന്‍സമ, ജെയിംസ് റോഡ്രിഗസ്, ഇസ്‌കോ, പെപ്പെ, റാമോസ് തുടങ്ങിയ ലോക ഫുട്‌ബോളിലെ മിന്നും താരങ്ങളുള്ളത് റയലിന്റെ പ്ലസ് പോയിന്റ്. സ്പാനിഷ് ലീഗില്‍ സമീപകാലത്ത് തോല്‍വിയറിയാതെ ടീമിന്റെ മുന്നേറ്റം.

ക്രിസ്റ്റ്യാനോയില്ലാതെ കഴിഞ്ഞ കളിയിലിറങ്ങിയ റയലിന് റയോ വല്ലെക്കാനോയോട് ജയിക്കാന്‍ നന്നായി പ്രയത്‌നിക്കേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യം. അവിടെ തുണച്ചത് ബെയ്‌ലിന്റെ ബൂട്ടുകള്‍.

സിറ്റിയും ആത്മവിശ്വാസത്തിലാണ്. ആദ്യമായി സെമിയിലെത്തിയതിന്റെ ആവേശം പ്രകടമാണ് ടീമില്‍. സെര്‍ജിയോ അഗ്വെയ്‌റോയുടെ മിന്നും ഫോം സിറ്റിയുടെ പ്രതീക്ഷ. അഗ്വെയ്‌റോയ്‌ക്കൊപ്പം യായ ടുറെ, ജീസസ് നവാസ്, റഹിം സ്റ്റെര്‍ലിങ്, കെവിന്‍ ഡി ബ്ര്യൂനെ, വിന്‍സന്റ് കൊംപാനി, പാബ്ലോ സബലേറ്റ തുടങ്ങിയവര്‍കൂടി ചേരുമ്പോള്‍ മാഡ്രിഡിനെ മറികടക്കാനുള്ള കെല്‍പ്പുണ്ട് മാനുവല്‍ പെല്ലിഗ്രിനിയുടെ സംഘത്തിന്.

എല്ലാ മത്സരത്തിലും ഗോള്‍ കണ്ടെത്തുന്നു അഗ്വെയ്‌റോ. എന്നാല്‍, തുടയ്‌ക്കു പരിക്കേറ്റ യായ ടുറെ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ കളിയില്‍ സ്റ്റോക്ക് സിറ്റിയെ മുക്കി മാഞ്ചസ്റ്റര്‍ ടീം. എത്തിഹാദില്‍ മികച്ച ജയം നേടിയാല്‍ മാത്രമേ കാര്യമുള്ളൂയെന്ന് ടീമിനറിയാം. ബെര്‍ണാബുവില്‍ സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ആര്‍ത്തലയ്‌ക്കുന്ന റയലിനെ പിടിച്ചുകെട്ടാന്‍ എത്തിഹാദില്‍ മികച്ച ജയം അനിവാര്യം.

നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മാഡ്രിഡിലെ വല്യേട്ടന്മാരെ തോല്‍പ്പിക്കാനായിട്ടില്ല സിറ്റിക്ക്. രണ്ടു ജയം റയലിന്റെ അക്കൗണ്ടിലുള്ളപ്പോള്‍, ഒരു മത്സരം സമനില. ഈ ചരിത്രത്തിനും പൊളിച്ചെഴുത്ത് ആവശ്യമെന്ന് നല്ല ബോധ്യമുണ്ട് സിറ്റിക്ക്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

India

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

Kerala

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)
Kerala

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

പുതിയ വാര്‍ത്തകള്‍

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.