കുത്തഴിഞ്ഞുകിടക്കുന്ന നമ്മുടെ നീതിന്യായ വ്യവസ്ഥ മാറ്റി എഴുതേണ്ട കാലം എപ്പോഴോ അതിക്രമിച്ചിരിക്കുന്നു. ഇവിടെ ഇപ്പോള്‍ നടക്കുന്നതും, പ്രത്യക്ഷത്തില്‍ നമുക്ക് കാണാനും, മനസ്സിലാക്കാനും കഴിയുന്നത് രണ്ടു തരത്തിലുള്ള നീതിന്യായ വ്യവസ്ഥയാണ്. പാവപ്പെട്ടവന്റെ ഒരു കേസ്സുകള്‍ക്കും ഇവിടെ നീതി ലഭിച്ചതായി കാണാറില്ല, കാരണം അവര്‍ക്ക് കേസിന് വേണ്ടി ചെലവാക്കാന്‍ പണമില്ല. ഇവിടെ പണമാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്, അത് പോലീസ് സ്റ്റേഷന് മുതല്‍ കോടതി വരെ അത്യാവശ്യമാണ്. പണമില്ലെങ്കില്‍ വാദി പ്രതിയാകും, പണമുണ്ടെങ്കില്‍ കഴുമരം ജീവപര്യന്തമാക്കും. പണക്കാരുടെ കേസ്സുകള്‍ പോലീസ് സ്റ്റേഷനില്‍ വെച്ചു തന്നെ പെറ്റി കേസുകളായ് മാറും, പണവും വാദിക്കാന്‍ നല്ല ഒരു വക്കീലും ഉണ്ടെങ്കില്‍ ഇവിടെ കൊലപാതകം ചെയ്ത പ്രതികള്‍ വരെ ചെറിയ ശിക്ഷയില്‍ ഊരി പോരാറുണ്ട്, വധശിക്ഷ വിധിച്ച എത്രയോ പ്രതികള്‍ ഇപ്പോഴും ജയിലുകളില്‍ സുഖലോലുപരായ് കഴിയുന്നു. കുറ്റവാളികളാണെന്ന് കോടതി തീര്‍പ്പു കല്‍പ്പിച്ചിട്ടും എന്തിനുവേണ്ടി ഗവണ്മെന്റ് ഇവരെ തീറ്റി പോറ്റുന്നു എന്ന് മനസ്സിലാവുന്നില്ല. ഇവിടെ പോലീസ് സ്റ്റേഷന് മുതല്‍ കോടതി വരെ കാര്യങ്ങള്‍ നീങ്ങുന്നത് രാഷ്ട്രീയ പ്രേരിതമായിട്ടാണ്. ഈ അവസ്ഥയാണ് ആദ്യം മാറേണ്ടത്.. പോലീസുകാരില്‍ നിന്നും രാഷ്ട്രീയം എടുത്തുകളയുകയാണ് ആദ്യം ചെയ്യേണ്ടത്. ഇവിടെ എന്തു കുറ്റകൃത്യം ചെയ്താലും അതിന്റെ പിന്നാലെ പോലീസ് സ്റ്റേഷനില്‍ എത്തുന്നത് രാഷ്ട്രീയക്കാരാണ്. ഇവരാണ് കേസിന്റെ എഫ്ഐആറിന്റെ തലയെഴുത്ത് മാറ്റുന്നത്. അത് ഇല്ലായ്മ ചെയ്യുകയാണ് ആദ്യം വേണ്ടത്. പിന്നെ ഏത് തരത്തിലുള്ള ഭീഷണികള്‍ വന്നാലും വഴങ്ങാത്ത ന്യായാധിപന്മാരായിരിക്കണം, സത്യം, നീതി, ധര്‍മ്മം ഇതു മൂന്നും കാത്തുരക്ഷിക്കണം.. നീതിദേവതയുടെ കൈയ്യിലെ തുലാസു പോലെ ഇതിനു മൂന്നിനും മുന്‍തൂക്കം വേണം.. പ്രധാനമന്ത്രി നരേന്ദ്ര മോദി നീതിന്യായ വ്യവസ്ഥകള്‍ക്ക് മാറ്റം കുറിക്കുമെന്ന് ഉറച്ച് വിശ്വാസിക്കുന്നു.
അനൂപ് ചന്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: