Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമസ്ത ലോകത്തിനും സുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2016, 07:44 pm IST
in Samskriti

അദ്ധ്യായം-17

”നിങ്ങളുടെ സ്‌കൂളില്‍ യോഗ പരിശീലിപ്പിക്കുന്നുണ്ടോ?” മുത്തച്ഛന്‍ ചോദിച്ചു.

”ഉണ്ട് മുത്തച്ഛാ. 2015 ല്‍ ഐക്യരാഷ്‌ട്രസഭ ജൂണ്‍ 21 ലോക യോഗദിനമായി പ്രഖ്യാപിച്ചതോടെ കൂടുതല്‍ പ്രാധാന്യം നേടിയിരിക്കയുമാണ്” ഉണ്ണി പറഞ്ഞു.

”ലോകരാഷ്‌ട്രങ്ങളുടെയെല്ലാം കൂട്ടായ്‌മയായ ഐക്യരാഷ്‌ട്രസഭയ്‌ക്ക് എപ്പോഴെങ്കിലും അതു തോന്നിയല്ലോ. നന്നായി. അയ്യായിരം വര്‍ഷം മുമ്പേ ഭാരതം ഊന്നിപ്പറയുന്ന ജീവിതരീതിയാണത്. കൃഷ്ണന്‍ അര്‍ജ്ജുനനു നല്‍കുന്ന ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ധ്യാനയോഗമാണ്.”

”എന്നുവെച്ചാല്‍ മെഡിറ്റേഷനല്ലേ?” ഉമ ചോദിച്ചു.

”നിങ്ങള്‍ പറയുന്ന മെഡിറ്റേഷന്‍ തന്നെ. മെഡിറ്റേഷന്‍ ഉണ്ടെങ്കില്‍ മെഡിക്കേഷന്‍ ഒഴിവാക്കാമെന്നാണ് എനിക്ക് ഗീത നല്‍കിയ എഡ്യുക്കേഷന്‍ എന്നുപറയാം” മുത്തച്ഛന്‍ ചിരിച്ചു.

”എന്റെ ദൈവമേ! മുത്തച്ഛന്‍ എന്താണീ പറയുന്നത്?”

”പരമമായ സത്യമാണ് കുട്ടികളേ! ഭഗവദ്ഗീതയുടെ ആറാം അദ്ധ്യായം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും അത് ബോധ്യമാകും. മനസ്സും ശരീരവും ഒരുപോലെ ആരോഗ്യപൂര്‍ണമാക്കി ജീവിക്കുവാനുള്ള അഭ്യാസ പരിശീലനമാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനു നല്‍കുന്നത്. മുന്‍ അദ്ധ്യായങ്ങളില്‍ ജ്ഞാനയോഗവും കര്‍മയോഗവുമൊക്കെ പടിപടിയായി പറഞ്ഞു ധ്യാനയോഗത്തില്‍ എത്തിയിരിക്കയാണിപ്പോള്‍. ഒന്നു മുതല്‍ 32 വരെയുള്ള ശ്ലോകങ്ങളില്‍ ധ്യാനത്തിന് എവിടെ,

എങ്ങനെ ഇരിക്കണമെന്നും മറ്റും വിവരിക്കുന്നതു ശ്രദ്ധിക്കൂ:

”വിജനവും പരിശുദ്ധവുമായ, അധികം ഉയരത്തിലും താഴെയുമല്ലാത്ത സ്ഥലത്ത്, ദര്‍ഭപ്പുല്ലു വിരിച്ച്, അതിനുമീതേ മാന്‍തോലും വസ്ത്രവും വിരിച്ച്, ഇളക്കമില്ലാത്ത ആസനത്തില്‍ വേണം ഇരിക്കാന്‍. നട്ടെല്ലു നിവര്‍ത്തി, ഉടലും തലയും കഴുത്തു നിശ്ചലമാക്കി, മൂക്കിന്റെ അറ്റത്തോ പുരികങ്ങളുടെ നടുവിലോ ദൃഷ്ടിയെ കേന്ദ്രീകരിച്ച്, മനസ്സിനെയും ബുദ്ധിയെയും അന്യമായ സകലവിഷയങ്ങളില്‍നിന്നും പിന്തിരിപ്പിച്ച്, എന്നില്‍ ഏകാഗ്രമാക്കി വേണം ധ്യാനിക്കാന്‍!”

”അതെങ്ങനെ സാധിക്കാനാണ് മുത്തച്ഛാ? യുദ്ധക്കളത്തിലല്ലേ അര്‍ജ്ജുനന്‍ നില്‍ക്കുന്നത്!” ഉണ്ണി ചോദിച്ചു.

”അങ്ങനെ ചോദിക്കൂ കുട്ടാ! മറ്റുള്ളവരെ കൊല്ലാനുള്ള യുദ്ധരീതികളൊന്നുമല്ല, ഉത്തമമായ ജീവിതരീതിയാണ് ഭഗവാന്‍ പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കൂ. അധികം ഭക്ഷിക്കുന്നവനും അധികം ഉറങ്ങുന്നവനും യോഗിയല്ല, (രോഗിയാണ്) എന്നും തീരേ ഭക്ഷിക്കാത്തവനും ഉറങ്ങാത്തവനും അതുപോലെയാണെന്നും സൂചിപ്പിച്ചശേഷമുള്ള 17-ാം ശ്ലോകം കേട്ടോളൂ:

യുക്താഹാരവിഹാരസ്യ

യുക്തചേഷ്ടസ്യ കര്‍മ്മസു

യുക്ത സ്വപ്‌നാവബോധസ്യ

യോഗോ ഭവതി ദുഃഖഹാ.

ആഹാരത്തോടും വിനോദത്തോടും കൂടി, ഉറങ്ങുന്നതിലും ഉണരുന്നതിലും ഉള്‍പ്പെടെ എല്ലാ കര്‍മ്മങ്ങളിലും നിഷ്ഠയോടുകൂടി കഴിയുന്നവന് യോഗം ദുഃഖനിവൃത്തിയെ നല്‍കുന്നതായി ഭവിക്കുന്നു എന്നാണ് സാരം. എന്തിലും മിതത്വവും സമത്വവും പുലര്‍ത്തുകയാണ് പ്രധാനം.

ഇതോടൊപ്പം, രോഗനിവൃത്തിക്കുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്ന ചിരപുരാതനമായ നമ്മുടെ മറ്റൊരു ശാസ്ത്രത്തിലേക്ക്-ആയുര്‍വേദത്തിലേക്കുകൂടി ഒരു നിമിഷം നമുക്കു ശ്രദ്ധ തിരിക്കാം. ഒരാളുടെ ദിനചര്യ എങ്ങനെയാവണമെന്ന് ‘അഷ്ടാംഗഹൃദയം’ എന്ന പ്രമാണഗ്രന്ഥത്തില്‍ പറയുന്ന ഒരു ശ്ലോകം ഇതാണ്:

നിത്യം ഹിതാഹാര വിഹാര സേവീ

സമീക്ഷ്യകാരീ വിഷയേഷ്വസക്ത

ദാതാഃ സമഃ സത്യപരഃ ക്ഷമാവാ-

നാപ്‌തോപജീവി ച ഭവത്യരോഗഃ

”ആദ്യത്തെ വരി ശരിക്കും ഗീതയിലെപ്പോലുള്ളതാണ്. വേറെയും കുറെ കാര്യങ്ങളുണ്ടല്ലോ മുത്തച്ഛാ! ഒന്നും മനസ്സിലായില്ല” ഉണ്ണി പറഞ്ഞു.

”മനസ്സിലാക്കിത്തരാം ഉണ്ണീ. പത്തേപത്തു ദിനചര്യകളാണ് വളരെ ചുരുക്കി ആ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി അതു മലയാള ശ്ലോകത്തിലാക്കിയിട്ടുണ്ട്. കേട്ടോളൂ.”

ഹിതാഹാരം, വിഹാരം, നല്‍

സേവനം, നല്ല ചിന്തകള്‍,

അത്യാര്‍ത്ഥിക്കുറവും, ദാന-

ശീലവും, സത്യനിഷ്ഠയും

ക്ഷമ, ആശ്രിതവാത്സല്യം,

സമഭാവന ഇങ്ങനെ

ഗുണം പത്തുതികഞ്ഞോരെ

രോഗം പേടിച്ചകന്നു പോം!

”നന്നായി മുത്തച്ഛാ. മലയാളത്തിലുള്ള മുത്തച്ഛന്റെ ശ്ലോകം കൂടി കേട്ടപ്പോള്‍ എല്ലാം വ്യക്തമായി. ഭഗവദ്ഗീതയില്‍ ആയുര്‍വേദം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അഥവാ ആയുര്‍വേദത്തില്‍ ഭഗവദ്ഗീതയും ഉണ്ടെന്നര്‍ത്ഥം. ഈ വിധത്തില്‍ ലളിതമായി ഗീത പഠിപ്പിച്ചുതരാന്‍ സ്‌കൂളിലൊന്നും ആരുമില്ലാത്തതു കഷ്ടം തന്നെ.”

”അതിനെന്താ മക്കളേ? നിങ്ങള്‍ക്കു ഈ മുത്തച്ഛനുണ്ടല്ലോ. ഞാന്‍ ആവുംവിധം പറഞ്ഞുതരാം. നിങ്ങള്‍ അതു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുത്താല്‍ മതി” മുത്തച്ഛന്‍ പറഞ്ഞു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.