തലശ്ശേരി: കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ വികസന നയങ്ങളും സമയ ദൈര്ഘ്യമില്ലതെ പാവപെട്ടവന്റെ വീട്ടില്‍ എത്തികുവാന്‍ അക്ഷീണം പ്രവര്തികുമെന്ന് എന്‍ഡിഎ തലശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥി വി.കെ.സജീവന് പറഞ്ഞു. വര്‍ഷങ്ങളായി ഇരുമുന്നണികളും കേരളത്തിലെ ജനങ്ങളെ മോഹനവാഗ്ദാനങ്ങള്‍ നല്കി നിരന്തരം പറ്റിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുമ്പോള്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ പാവപെട്ട ജനങ്ങളുടെ നികുതി പ്പണം ഉപയോഗിച്ച് സാമ്പത്തിക അഴിമതിക്കസര്ത്തുകള് നടത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നത് വേദനയോടെ നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ. ബാര്‍ കോഴയും സോളാറും ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടും ഇനിയും ഇവരെ തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും ഇതെന്ന് ജനങ്ങള്‍ മനസിലാക്കണം. അതിനാല്‍ കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണ്. അഴിമതിയിലാറാടിയ ഇരുമുന്നണികളെയും ഭരണത്തില്‍ നിന്നകറ്റി ബിജെപിക്ക് കേരളത്തില്‍ ഒരു അവസരം കൊടുത്ത് വികസനം സാധ്യമാക്കമെന്ന് വി.കെ.സജീവന് ആവശ്യപ്പെട്ടു
കതിരൂര്‍ മേഖലയില്‍ നടന്ന ജനസമ്പര്‍ക്ക യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി.പദ്മിനി ടീച്ചര്‍, എന്‍ .ഹരിദാസ്, എ.പി.സുരേഷ് ബാബു, എം.പി.സുമേഷ്, ഷോമ സുജിത് ,ലസിത പാലക്കല്‍, ശ്യാം മോഹന്‍, കെ.ശ്രീലേഷ് എന്നിവര്‍ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: