മതുക്കോത്ത്: കണ്ണൂര്‍ നിയോജകമണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ.ജി.ബാബുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചേലോറ പഞ്ചായത്തിലെ മതുക്കോത്ത് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ തീവെച്ചു നശിപ്പിച്ചു. വാരം ടൗണില്‍ നടന്ന പൊതുയോഗത്തില്‍ വന്‍ജനാവലി പങ്കെടുത്തതില്‍ വിറളിപൂണ്ട സിപിഎം പ്രവര്‍ത്തകരാണ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് സംശയിക്കുന്നതായി എന്‍ഡിഎ മണ്ഡലം കമ്മറ്റി ആരോപിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.വിനോദന്‍ മാസ്റ്റര്‍, നിയോജകമണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ്, തെരഞ്ഞെടുപ്പ് സമന്വയ സമിതി കണ്‍വീനര്‍ എ.വി.ജയരാജന് മാസ്റ്റര്‍, ചക്കരക്കല്ല് താലൂക്ക് സഹകാര്യവാഹ് പി.പവിത്രന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: