തലശ്ശേരി: ധര്‍മ്മടം തുരുത്ത് സന്ദര്‍ശിച്ച ആറംഗ സംഘം വിദ്യാര്‍ത്ഥികളില്‍ ഒരാളെ കടലില്‍ കാണാതായി. ഇന്നലെ രാവിലെ പത്തരമണിയോടെയാണ് സംഭവം. കണ്ണൂര്‍ ഐടിഐയില്‍ എംഎംവി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി പാപ്പിനിശ്ശേരിയിലെ അരക്കന്‍ വീട്ടില്‍ ലോഹിദാക്ഷന്റെ മകന്‍ അനുമോദ് (19)നെയാണ് കാണാതായത്. ഐടിയില്‍ എംഎംവി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ തലശ്ശേരി ചോനാടത്തെ അസ്വിന്‍ കൊളശ്ശേരിയിലെ അക്ഷയ്, കണ്ണൂര്‍ മരക്കാര്‍ കണ്ടിയിലെ അമല്‍ഷിത്ത്, ചാലയിലെ പ്രവിലേഷ്, കുന്നുംകൈയിലെ സൗരവ് എന്നിവര്‍ ചേര്‍ന്ന് ധര്‍മ്മടം തുരുത്തിലേക്ക് പോവാനായി ധര്‍മ്മടം ചാത്തോടത്ത് എത്തിയശേഷം വെള്ളത്തിലൂടെ നടന്ന് തുരുത്തിലേക്ക് പോകുമ്പോള്‍ വേലിയേറ്റമുണ്ടായി ശക്തമായ തിരയില്‍പെട്ടാണ് അപകടം സംഭവിച്ചത്. തിരയില്‍പെട്ട് രണ്ട്‌പേര്‍ കടലിലെ കല്ലില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേരെ മത്സ്യത്തൊഴിലാളിയായ കീരാലി മഹേഷ് എത്തി രക്ഷപ്പെടുത്തുകയാണുണ്ടായത്. അപ്പോഴേക്കും അനുമോദ് തിരയില്‍പെടുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാരും ധര്‍മ്മടം പോലീസും ഫയര്‍ഫോഴ്‌സും എത്തി തിരച്ചില്‍ നടത്തി. ശക്തമായ അടിഒഴുക്കുള്ളതിനാല്‍ അനുമോദിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയാണുണ്ടായത്. ഇത്‌സംബന്ധിച്ച് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.















