തലശ്ശേരി: ദേശീയപാതയില്‍ പുന്നോല്‍ പെട്ടിപ്പാലത്ത് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു. തലശ്ശേരി കായ്യത്ത് റോഡിലെ ചൈതന്യയില്‍ ഹരിദാസന് (60) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഹരിദാസിന്റെ ബന്ധു പങ്കജാക്ഷന് (62), ഭാര്യ സുഗത (56) മരണപ്പെട്ട ഹരിദാസന്റെ ഭാര്യ റീത്ത (51), ബന്ധു റോജ (30) എന്നിവരെ പരിക്കുകളോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 4മണിയോടെയാണ് സംഭവം. കോഴിക്കോട് വിവാഹത്തില്‍ സംബന്ധിച്ച് കാറില്‍ തിരിച്ചുവരികയായിരുന്നു ഹരിദാസനും കുടുംബവും. ഹരിദാസനും ഭാര്യ റീത്തയും മുംബൈയിലാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്. പരിക്കേറ്റ പങ്കജാക്ഷനും കുടുംബവും ബാംഗ്ലൂരിലാണ് താമസം. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം നിലച്ചു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: