തലശ്ശേരി: ധര്‍മ്മടം തുരുത്തില് ഉണ്ടായ ദാരുണമായ അപകടം ഭരിക്കുന്നവരുടെ നിരുത്തരവാദത്തിന്റെയും കെടുകാര്യസ്ഥതയുടെയും അനന്തരഫലമാണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് തുരുത്ത് കാണാന്‍ വരുന്നവര്‍ക്കുള്ള യാതൊരു മുന്നറിയിപ്പ് സംവിധാനം അവിടെ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യറായിട്ടില്ലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
തുരുത്തിലെക്ക് കടക്കാനുള്ള ശ്രമത്തില്‍ വേലിയേറ്റത്തില്‍പെട്ട് മുങ്ങുകയായിരുന്ന കുട്ടികളില്‍ 3പേര് നീന്തിരക്ഷപ്പെട്ടെങ്കിലും രണ്ട്പേരെ ബിജെപി-ആര്‍സ്എസ് പ്രവര്‍ത്തകരായ കെ.വി.ശ്രിബിന്‍, കെ.മഹേഷ്, എന്നിവര്‍ സ്വന്തം ജീവന് പണയംവെച്ച് അതിസാഹസികമായി രക്ഷിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ രക്ഷിച്ച് രണ്ടുപേരെയും അദ്ദേഹം അഭിനന്ദിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, എന്‍ഡിഎ ധര്‍മ്മടം മണ്ഡലം സ്ഥാനാര്‍ത്ഥി മോഹനന് മാനന്തേരി, മണ്ഡലം പ്രസിഡണ്ട് ആര്.കെ.ഗിരിധരന്, ഹരീഷ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: