അലിഗഡ്: ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അലിഗഡ് മുസഌം യൂണിവേഴ്‌സിറ്റിയില്‍ കലാപവും വെടിവെപ്പും. വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പൂര്‍വ്വ വിദ്യാര്‍ഥി മേത്താബും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷാന്തരീക്ഷമുള്ള സാഹചര്യത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ കനത്ത കാവലാണ്ഏര്‍െപ്പടുത്തിയിട്ടുള്ളത്.
അസംഗഡ്, സംഭാല്‍ മേഖലകളില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ശനിയാഴ്ച പാതിരാത്രിയിലാണ് സംഘര്‍ഷം തുടങ്ങിയത്. യൂണിവേഴ്‌സിറ്റിയിലെ മുംതാസ് ഹോസ്റ്റലിലെ മെഹ്‌സിന്‍ എന്ന വിദ്യാര്‍ഥിയെ ശനിയാഴ്ച രാത്രിയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ അക്രമിച്ചു. ഇവര്‍ ഇയാളുടെ മുറിയില്‍ തീയിടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഹോസ്റ്റല്‍ അധികൃതേരാട് പരാതി പറയുകയും ചെയ്തു.
സംഭവം ക്ഷണ നേരത്തിനുള്ളില്‍ നാടൊട്ടുക്ക് പാട്ടാകുകയും ഈ വിദ്യാര്‍ഥിയുള്‍പ്പെടുന്ന സംഘവും അവരെ അനുകൂലിക്കുന്നവരും എത്തി തിരിച്ചടിക്കുകയുമായിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ ഹോസ്റ്റല്‍ പ്രോക്ടറുടെ ഓഫീസിനു സമീപം ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു. ഈ വെടിവയ്‌പ്പിലാണ് മേത്താബ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ഇന്നലെ വൈകിട്ട് മരണമടഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുകളും മറ്റായുധങ്ങളുമായി അക്രമത്തിന് ആസൂത്രണം ചെയ്താണ് ഇവര്‍ എത്തിയത്.
അക്രമികള്‍ ഒരു ജീപ്പും അവിടെ വച്ചിരുന്ന പന്ത്രണ്ടിലേറെ ബൈക്കുകളും കത്തിച്ചു. ഹോസ്റ്റല്‍ പ്രോക്ടറുടെ ഓഫീസ് കത്തിച്ച വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ കെട്ടിടങ്ങളും ഓഫീസും തച്ചുതകര്‍ത്തു. കൊള്ളിവയ്‌പ്പും അക്രമങ്ങളും വെടിവയ്‌പ്പും നിയന്ത്രണാതീതമായതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. രണ്ടു മണിക്കൂറിലെെറ പോലീസ് പരിശ്രമിച്ചാണ് അക്രമികളെ തുരത്തിയത്.
രണ്ടു മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലമേറെയായി. ഇന്നലെ എന്‍ജിനിയറിംഗ് എന്‍ട്രന്‍സിന് പതിമൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഉടന്‍ തന്നെ വന്‍ തോതില്‍ പോലീസിനെ നിയോഗിച്ചു. ദ്രുതകര്‍മ്മസേനയേയും നിയോഗിച്ചു.
















