ഉലന്ബാതര് (മംഗോളിയ): പുരുഷ ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വീണ്ടും ഒളിംപിക് യോഗ്യത. 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സന്ദീപ് തോമറാണ് യോഗ്യത നേടിയത്. ഒളിംപിക് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയാണ് സന്ദീപ് റിയോയിലേക്ക് ടിക്കറ്റെടുത്തത്.
ഒളിംപിക്സിനു യോഗ്യത നേടുന്ന നാലാമത്തെ ഇന്ത്യന്‍ ഗുസ്തി താരമാണ് സന്ദീപ്. യോഗേശ്വര്‍ ദത്ത് (65 കിലോ ഫ്രീസ്റ്റൈല്‍), നര്‍സിങ് യാദവ് (74 കിലോ ഫ്രീസ്റ്റൈല്‍), ഹര്‍ദീപ് സിങ് (98 കിലോ ഗ്രീക്കോ റോമന്‍) എന്നിവര്‍ നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: