ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പടിക്കുപുറത്തെങ്കിലും എഫ്എ കപ്പ് ഫുട്ബോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫൈനലില്‍. സെമിഫൈനലില്‍ യുവതാരങ്ങളുടെ കരുത്തില്‍ എവര്‍ട്ടണിനെ 2-1ന് കീഴടക്കി ലൂയി വാന്‍ ഗാലിന്റെ ശിഷ്യര്‍.
മുപ്പത്തിനാലാം മിനിറ്റില്‍ മൗറെയ്ന്‍ ഫെല്ലെയ്നിയിലൂടെ യുണൈറ്റഡ് മുന്നില്‍. ആന്റണി മാര്‍ഷ്യല്‍ ഒരുക്കിയ അവസരം ഇടംങ്കാലനടിയിലൂടെ വലയിലെത്തിച്ചു ഫെല്ലെയ്നി. കളി കൈയിലെന്ന് ഉറപ്പിച്ചിരിക്കെ 75ാം മിനിറ്റില്‍ ക്രിസ് സ്മാളിങ്ങിന് സംഭവിച്ച പിഴവ് മത്സരം അധിക സമയത്തേക്കു നീട്ടി. റൊമേലു ലുക്കാക്കുവിന്റെ ഗോള്‍ശ്രമം തടയാനുള്ള സ്മാളിങ്ങിന്റെ പ്രയത്നം സ്വന്തം വലയിലാണ് അവസാനിച്ചത്.
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ആന്റണി മാര്‍ഷ്യല്‍ വിജയ ഗോളും ഫൈനല്‍ ബെര്‍ത്തും യുണൈറ്റഡിന് സമ്മാനിച്ചു. നിരവധി അവസരങ്ങള്‍ പാഴാക്കിയതിന് ടീമിനുള്ള മാര്‍ഷ്യലിന്റെ സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: