മ്യൂണിച്ച്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിച്ചിന് വേണ്ടത് ഒരു ജയം മാത്രം. കഴിഞ്ഞ കളിയില്‍ ഹെര്‍ത്ത ബെര്‍ലിനെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി ബയേണ്‍. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ജയം കണ്ടെങ്കിലും ബയേണിനെ മറികടക്കാന്‍ മാത്രം പര്യാപ്തമല്ലയിത്. 31 കളികളില്‍ ബയേണിന് 81, ബൊറൂസിയയ്‌ക്ക് 74 പോയിന്റ്. മൂന്നു കളികള്‍ ശേഷിക്കെ മൂന്നും ജയിച്ചാല്‍ പോലും ബൊറൂസിയയ്‌ക്ക് 83 പോയിന്റ് വരെയെ എത്താനാകു. അടുത്ത കളി ജയിച്ചാല്‍ മ്യൂണിച്ച് ടീമിന് 84 പോയിന്റാകും.
എവേ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം അര്‍ട്യുറോ വിദാലും (48), ഡഗ്ലസ് കോസ്റ്റയും (79) നേടിയ ഗോളുകളിലാണ് ബയേണ്‍ ജയം കണ്ടത്. എവേ മത്സരത്തില്‍ ബൊറൂസിയയുടെയും ജയം. മടക്കമില്ലാത്ത മൂന്നു ഗോളിന് സ്റ്റുട്ട്ഗര്‍ട്ടിനെയാണ് ബൊറൂസിയ തുരത്തിയത്. ഷിന്‍ജി കഗാവ (21), ക്രിസ്റ്റ്യന്‍ പുലിസിച്ച് (45), ഹെന്റി മഖിത്രയന്‍ (56) എന്നിവര്‍ ബൊറൂസിയയുടെ സ്‌കോറര്‍മാര്‍.
മറ്റൊരു കളിയില്‍ ബെയര്‍ലെവര്‍കൂസന്‍ 3-2ന് ഷാല്‍ക്കെയെ മറികടന്നു. 54 പോയിന്റോടെ മൂന്നാം സ്ഥാനം സുരക്ഷിതമാക്കാനായി ലെവര്‍കൂസന്. അഗസ്ബര്‍ഗ് 2-0ന് വോള്‍ഫ്‌സ്ബര്‍ഗിനെയും, കോണ്‍ 4-1ന് ഡാംസ്റ്റഡ്റ്റിനെയും ഹാംബര്‍ഗ് 2-1ന് വെര്‍ഡെര്‍ ബ്രെമനെയും കീഴടക്കി. ഇന്‍ഗ്ലൊസ്റ്റഡ്റ്റ്-ഹന്നൊവര്‍ മത്സരം സമനിലയില്‍ (2-2).
















