ജംഷഡ്പുര്‍: ഗ്രാമസഭകള്‍ പാര്‍ലമെന്റ് പോലെ തന്നെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകളുടെ സാന്നിധ്യവും പ്രവര്‍ത്തനവും വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് ദിവസത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ ബന്ധമുണ്ടാകണമെന്നും എന്നാല്‍ മാത്രമേ ഗ്രാമങ്ങളിലേക്ക് വികസനം കടന്നുവരൂ എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് മികച്ച പങ്കുവഹിക്കാന്‍ സാധിക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















