Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുണതത്വനിരൂപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 07:25 pm IST
in Samskriti

ഏവം പ്രഭാവാ സാ ദേവീ മയാ ദൃഷ്ടാഥ വിഷ്ണുനാ

ശിവേനാപി മഹാഭാഗ താസ്താ ദേവ്യ: പൃഥക് പൃഥക്

ഇത്യാകര്‍ണ്യ പിതൃവാക്യം നാരദോ മുനിസത്തമ:

പപ്രച്ഛ പരമപ്രീത: പ്രജാപതിമിദം വച:

ബ്രഹ്മാവ് പറഞ്ഞു: ഇത്ര മാഹാത്മ്യമുള്ള ആ മഹാമായയെയും മറ്റു ദേവിമാരെയും ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ ആരാധിച്ചു. ഇക്കഥ കേട്ട് സംപ്രീതനായ നാരദന്‍ ചോദിച്ചു:’നാശമില്ലാത്ത നിര്‍ഗ്ഗുണനും അക്ഷയനും ആദ്യനുമായ ആ പരമപുരുഷന്റെ ചിദ് രൂപം അങ്ങേയ്‌ക്ക് കാണാന്‍ കഴിഞ്ഞുവല്ലോ? ആ കാഴ്‌ച്ചയെ ഞങ്ങള്‍ക്കായി വര്‍ണ്ണിച്ചാലും. ദേവിയുടെ സഗുണാകാരം എനിക്കും കാണാന്‍ കഴിഞ്ഞു. എന്നാല്‍ ആ അമ്മയുടെ നിര്‍ഗുണരൂപം എന്താണ്? അവളോടു ചേര്‍ന്നിരിക്കുന്ന പരമപുരുഷന്റെ രൂപമെന്തെന്നും എനിക്കറിയണമെന്നുണ്ട്.

ഈ ദൃശ്യസാക്ഷാത്കാരം സാധിക്കാനായി ഞാന്‍ ശ്വേതദ്വീപില്‍ കഠിനമായ തപസ്സു ചെയ്തിട്ടുണ്ട്. അവിടെ അനേകം സിദ്ധന്മാരായ മുനിമാരെ ഞാന്‍ കണ്ടു. എന്നാല്‍ ഈ കണ്ണുകൊണ്ട് പരമാത്മാവിനെ എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനായി വീണ്ടും ചെയ്ത തപസ്സും ഫലം കണ്ടില്ല. അങ്ങ് തന്നെ പറയൂ, സഗുണാത്മികയായ ശക്തിയെ അങ്ങേയ്‌ക്കറിയാം. എന്നാല്‍ നിര്‍ഗുണയായ ദേവിയും നിര്‍ഗുണനായ പരമാത്മാവും എന്താണെന്ന് പറഞ്ഞു തന്നാലും.’

നാരദന്റെ ചോദ്യത്തിനുത്തരമായി ബ്രഹ്മാവ് പറഞ്ഞു തുടങ്ങി: ‘നിര്‍ഗുണമായ ഒന്നിന്റെ രൂപം ദൃഷ്ടിക്ക് ഗോചരമാവുകയില്ല.

നിര്‍ഗുണമൂര്‍ത്തികളെ പ്രാപിക്കുക തുലോം ദുഷ്‌കരമത്രേ. അവരെ ജ്ഞാനമാര്‍ഗ്ഗത്തിലൂടെ മാത്രമേ നമുക്ക് കണ്ടെത്താനാകൂ. ബാക്കിയെല്ലാം ഭാവനമാത്രം. ആദ്യന്തവിഹീനരാണ് പ്രകൃതിയും പുരുഷനും. അവരെ കണ്ടെത്താന്‍ വിശ്വാസം തന്നെ ആശ്രയം. അവിശ്വാസികള്‍ക്കവര്‍ അപ്രാപ്യരത്രേ. സദാ തുടിക്കുന്ന ചൈതന്യമായി എല്ലാറ്റിലും നിലകൊള്ളുന്നത് പരമാത്മാവാണ്. നിറഞ്ഞു വിളങ്ങുന്ന തേജസ്സും അതാകുന്നു.

എല്ലാടവും നിറഞ്ഞു വിളങ്ങുന്ന പുരുഷനും ശക്തിയും അല്ലാതെ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ല. പ്രാണിദേഹങ്ങളില്‍ പ്രകൃതി പുരുഷന്മാര്‍ കൂടിക്കലര്‍ന്നും ചിത്തത്തില്‍ നിര്‍ഗുണനിരാകാരരായും അവര്‍ നിറഞ്ഞു വിളങ്ങുന്നു. പരമാത്മാവു തന്നെയാണ് ശക്തി. അവ തമ്മിലുള്ള സൂക്ഷ്മഭേദം ആര്‍ക്കും അറിയാവുന്നതല്ല. വേദശാസ്ത്രങ്ങളില്‍ അവഗാഹമുള്ളവര്‍ക്കുപോലും അതിസൂക്ഷ്മമായ ഈ ഭേദം എന്തെന്ന് തിരിച്ചറിയാനാവുന്നില്ല.

ഈ ലോകം അഹങ്കാരകല്പിതമാണ്. എത്ര കാലം കഴിഞ്ഞാലും ഈ അഹങ്കാരമുള്ളപ്പോള്‍ പരമത്മജ്ഞാനം അപ്രാപ്യമാണ്. സഗുണന് നിര്‍ഗുണനെ കണ്ണുകൊണ്ട് കാണാന്‍ എങ്ങിനെ കഴിയും? അതിനാല്‍ കണ്ണുള്ളവന് ഉപാസിക്കാന്‍ സഗുണന്‍ തന്നയാണ് ശരണം. പിത്തം പിടിച്ച നാവു സ്വാദും, പീള കെട്ടി മങ്ങിയ കണ്ണുകള്‍ നിറവും എങ്ങിനെ തിരിച്ചറിയും? അതുപോലെയാണ് സഗുണം നിര്‍ഗുണത്തെ അറിയാന്‍ ശ്രമിക്കുന്നത്.

അഹങ്കാരത്തിന്റെ സന്തതിയെങ്ങിനെ ഗുണവീതമാകും? ഗുണങ്ങള്‍ ഉള്ളിടത്തോളം പരമപുരുഷദര്‍ശനം അസാദ്ധ്യം.’

അപ്പോള്‍ നാരദന്‍ പറഞ്ഞു: ‘ദേവദേവാ, ത്രിവിധങ്ങളായ അഹങ്കാരത്തെപ്പറ്റിയും ത്രിഗുണങ്ങളെപ്പറ്റിയും വിസ്തരിച്ചു പറഞ്ഞു തന്നാലും. സത്വരജസ്തമോ ഗുണങ്ങളുടെ ലക്ഷണങ്ങളും വെവ്വേറെ പറയൂ. പിന്നെ മുക്തിപ്രദായകമായ അറിവേതാണോ അതും ഞങ്ങള്‍ക്കായി പറഞ്ഞു തന്നാലും.’

ബ്രഹ്മാവ് തുടര്‍ന്നു: ‘ജ്ഞാനശക്തി സത്വത്തിന്, ക്രിയാശക്തി രജസ്സിന്, ദ്രവ്യശക്തി തമസ്സിന് എന്നിങ്ങിനെ മൂന്നാണ് ഈ ഗുണങ്ങള്‍ക്ക് സഹജമായ പ്രാഭവങ്ങള്‍. ദ്രവ്യശക്തിയില്‍ നിന്നാണ് ശബ്ദം, സ്പര്‍ശം, രസം, രൂപം, ഗന്ധം, എന്നീ തന്മാത്രകള്‍ ഉണ്ടായത്. ശബ്ദമെന്ന ഗുണം ആകാശത്തിന്റെതാണ്. സ്പര്‍ശം വായുവിന്റെതും, രസം ജലത്തിന്റെയും, ഗന്ധം ഭൂമിയുടേതുമാണ്. ഇവ സൂക്ഷ്മങ്ങളുമാണ്. ഇപ്പറഞ്ഞ പത്തും സമ്യക്കായി ഒത്തുചേര്‍ന്ന് പ്രകടമാകുമ്പോള്‍ ബ്രഹ്മാണ്ഡം ഉദ്ഭൂതമാകുന്നു.

രാജസത്തിന്റെ ക്രിയാശക്തിയാലാണ് ചെവി, ത്വക്ക്, നാക്ക്, കണ്ണ്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും; വാക്ക്, കൈകള്‍, കാലുകള്‍, ഗുദം, ലിംഗം എന്നീ കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടാകുന്നത്. ഇതുകൂടാതെ പ്രാണന്‍, അപാനന്‍, വ്യാനന്‍, സമാനന്‍, ഉദാനന്‍ എന്നീ പഞ്ചവായുക്കളും രാജസത്തിന്റെ ശക്തി പ്രഭാവമാണ്. ഈ പതിനഞ്ച് ഇന്ദ്രിയങ്ങളും ചിത്ശക്തിയുടെ അനുവൃത്തരാണ്. ജ്ഞാനശക്തി പ്രഭാവത്തിനു കാരണമായ സാത്വികാഹങ്കാരത്തില്‍ നിന്നും സൂര്യനും, ദിക്കും, കാറ്റും, അശ്വിനിദേവകളും വരുണനും ഉണ്ടായി. അവര്‍ ജ്ഞാനേന്ദ്രിയങ്ങളുടെ അദ്ധ്യക്ഷദേവതകളാകുന്നു.

ചന്ദ്രന്‍, ബ്രഹ്മാവ്, രുദ്രന്‍, ക്ഷേത്രജ്ഞന്‍ എന്നിങ്ങിനെ നാലുപേര്‍ ചേര്‍ന്നാല്‍ അന്തക്കരണം. അതിന്റെ കൂടെ മനസ്സ് ചേര്‍ന്നാല്‍ അതും ചേര്‍ത്ത് അഞ്ച്. അങ്ങിനെ പതിനഞ്ച് ഇന്ദ്രിയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. അതായത് അഞ്ച് ജ്ഞാനേന്ദ്രിയങ്ങള്‍, അഞ്ച് കര്‍മ്മേന്ദ്രിയങ്ങള്‍, അന്തകരണം എന്ന അഞ്ച്. ഈ സൃഷ്ടി സാത്വികമാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.