എന്നോടിത്രയും അരുളിച്ചെയ്തിട്ട് ദേവി വിഷ്ണുവിനോട് ഇങ്ങിനെ പറഞ്ഞു: ലക്ഷ്മീദേവിയായ ഈ വിശ്വസുന്ദരിയെ നീ സഹധര്‍മ്മിണിയാക്കുക. നിന്റെ മാറിടത്തെ സദാ അലങ്കരിക്കുന്ന ശക്തിസ്വരൂപിണിയും സര്വാര്ത്ഥപ്രദായിനിയുമായ ഈ ദേവിയെ നിനക്ക് ഉല്ലസിച്ചു രസിക്കാനായി, നിനക്ക് കൂട്ടിനായി ഞാന്‍ സൃഷ്ടിച്ചതാണ്. ഒരിക്കലും അവളെ നീ അപമാനിക്കരുത്. ‘ലക്ഷ്മീനാരായണം’ എന്ന ഈ സംയോഗഭാവം എന്റെ സങ്കല്‍പ്പമാണ്.
ദേവസംരക്ഷയ്ക്കായി ഞാന്‍ എല്ലാ യജ്ഞങ്ങളെയും സങ്കല്പ്പിച്ചു. നിങ്ങള്‍ മൂവരും എപ്പോഴും ഒത്തൊരുമയോടെ ആ യജ്ഞങ്ങളെ സാര്ത്ഥകങ്ങളാക്കുക. എന്റെ ഗുണങ്ങള്‍ മൂര്‍ത്തീകരിച്ച നിങ്ങള്‍ എല്ലാവര്ക്കും പൂജ്യരും സകലരാലും ബഹുമാനിക്കപ്പെടുന്നവരും ആയിരിക്കും. നിങ്ങള്‍ തമ്മില്‍ ഭേദം കാണുന്നവര്‍ മൂഢന്മാരത്രേ. അവര്‍ക്ക് ദുര്‍ഗതിയാണ് വിധിച്ചിട്ടുള്ളത്. ശിവന് തന്നെ വിഷ്ണു. വിഷ്ണു തന്നെയാണ് ശിവന്.
അവര്‍ തമ്മില്‍ ഭേദം കïെത്തുന്നവര്ക്ക് നരകം ഫലം. ബ്രഹ്മാവും അവര്‍ക്ക് തുല്യന്‍. മൂവരും തമ്മില്‍ ഭേദമേതുമില്ല. വിഷ്ണുവായ നിന്നില്‍ സത്വഗുണം അധികരിച്ചുïാവും. എന്നാല്‍ ലക്ഷ്മിയുമായി രമിക്കുമ്പോഴും, സ്തോഭം വരുമ്പോഴും രജോഗുണമായിരിക്കും നിന്നില്‍ അങ്കുരിക്കുക. ‘ഐം, ക്ലീം, ഹ്രീം’, തുടങ്ങിയ ബീജങ്ങളോടുകൂടിയ പുരുഷാര്‍ത്ഥപ്രദമായ മന്ത്രം ഞാനിതാ അങ്ങേയ്ക്ക് നല്കുന്നു. അതിനെ സദാ ധ്യാനിച്ചുകൊï് മൃത്യുഭീതിയില്ലാതെ സസുഖം വാഴുക. എന്റെ മഹാലീല ഞാന്‍ തുടരുന്നകാലത്തോളം നിങ്ങള്‍ സുഖമായി വാഴും. ഞാനീ ലീലയെ അവസാനിപ്പിക്കുമ്പോള്‍ എന്നില്‍ത്തന്നെ നിങ്ങളും വിലയിക്കും. പ്രണവത്തോടു ചേര്‍ത്ത് ഈ മന്ത്രത്തെ ജിക്കുക. വൈകുണ്ഠം എന്നൊരിടം
നിര്‍മ്മിച്ചു സദാസുഖിയായി എന്നെ ധ്യാനിച്ച് വാണാലും.’
ബ്രഹ്മാവ് പറഞ്ഞു: ‘നിര്ഗ്ഗുണയായ ദേവി ത്രിഗുണങ്ങള്‍ക്കും കാരണമാണല്ലോ. ആ ദേവി മഹേശ്വരനോട് അമൃതമധുരഭാവത്തില് ഇങ്ങിനെ അരുളി: മനോഹരഗാത്രിയായ ഈ കാളിയെ ഭവാന് സ്വീകരിച്ചാലും. നിന്നില്‍ താമസ്സാകട്ടെ പ്രധാനപ്പെട്ട ഗുണം. കൈലാസം എന്നൊരിടം നിര്‍മ്മിച്ച് അവിടെ നീ വാഴുക. അവിടെ നിന്നില്‍ സത്വരജോഗുണങ്ങള് പ്രബലമല്ലാതെയിരിക്കട്ടെ. രജസ്സും തമസ്സും അസുരന്മാരെ എതിരിടാന്‍ നിനക്കുതകും. എന്നാല്‍ ധ്യാനത്തിനും പരമതത്വം ഗ്രഹിക്കാും ഭവാന് സത്വഗുണത്തെ കൈക്കൊള്ളുക.
നിങ്ങള്‍ മൂവരും ചേര്‍ന്ന് സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ ഭംഗിയായിനിര്വ്വഹിക്കുക. ഏതൊരു വസ്തുവിലും ഈ മൂന്നുഗുണങ്ങള്‍ വിവിധ തോതില്‍ ലീനമാണ്. ദൃശ്യമായ വസ്തുക്കളെല്ലാം ഗുണപ്രസക്തവുമാണ്. നിര്‍ഗ്ഗുണമായത് പരമതത്വം മാത്രമാണ്. അതെങ്ങിനെ ദൃശ്യമാവും? സൃഷ്ടിയുടെ ആദ്യ ദശയില്‍ ഞാന്‍ സഗുണയാണ്. സമാധിയില്‍ ഞാന്‍ നിര്‍ഗ്ഗുണയും ആകുന്നു. പരമശിവാ, ഞാന്‍ എപ്പോഴും ‘കാരണ’മാണ്. ‘കാര്യ’മല്ല ഞാന്‍. കാരണം എന്നെടുക്കുമ്പോള്‍ ഞാന്‍ സഗുണയാകുന്നു. പരമാത്മാവില്‍ ഞാന്‍ നിര്‍ഗുണയാണ്. മഹത്തത്വം, അഹങ്കാരം, ശബ്ദാദിഗുണങ്ങള്‍ എന്നിങ്ങിനെ കാര്യകാരണ രൂപത്തില്‍ അവിരാമമായി തുടരുന്ന സത്താണ് അഹങ്കാരത്തിനു നിദാനമായിരിക്കുന്നത്.
ആ സത്ത് ഞാനാകുന്നു. അപ്പോള്‍ അഹങ്കാരം എന്ന ‘കാര്യ’ത്തിന്റെ കാരണം ഞാനാകുന്നു. അത് ത്രിഗുണങ്ങളെ അധികരിച്ചാണിരിക്കുന്നത്. അഹങ്കാരത്തില്‍ നിന്നും ഉദിച്ച മഹത് തത്വമാണ് ബുദ്ധി. അതായത് ബുദ്ധി കാര്യവും അഹങ്കാരം കാരണവും ആകുന്നു. അഹങ്കാരത്തില്‍ നിന്നും തന്മാത്രകള് ഉദ്ഭൂതമാവുന്നു. പഞ്ചഭൂതങ്ങള്‍ക്ക് കാരണമാവുന്നത് ഈ തന്മാത്രകളാണ്. ഇവയില്‍ നിന്നാണ് കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉïാവുക. പഞ്ചഭൂതങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, എന്നീ പതിനഞ്ചിന്റെ കൂടെ മനസ്സും ചേര്‍ന്ന് പതിനാറു കലകളാണ് കാര്യകാരണരൂപത്തില്‍ വര്‍ത്തിക്കുന്ന ഗുണങ്ങള്‍.
ഇങ്ങിനെയാണ് ആദിസൃഷ്ടിയുടെ ക്രമികവികാസം. ഞാന്‍ സൃഷ്ടിയുടെ ഉദ്ഭവം എങ്ങിനെയെന്ന് ചുരുക്കി വിവരിച്ചു തന്നല്ലോ? ഇനി നിങ്ങള്‍ വിമാനമേറി സ്വന്തം പ്രവര്‍ത്തിമണ്ഡലങ്ങളിലേയ്ക്ക് മടങ്ങിപ്പോവുക. ആപത്ത് വരുമ്പോള്‍ നിങ്ങള്‍ക്ക് ജഗദംബികയായ എന്നെ സ്മരിക്കാം. അപ്പോഴെല്ലാം ഞാനുടന്‍ വന്നു നിങ്ങളുടെ ദുഖങ്ങള്‍ക്ക് നിവൃത്തിയുïാക്കുന്നതാണ്. നിത്യമായ പരമാത്മാവായി എന്നെ സദാ സ്മരിക്കുക.’
ബ്രഹ്മാവ് പറഞ്ഞു: ദേവി ഇങ്ങിനെയരുളി ഞങ്ങള്‍ ത്രിമൂര്‍ത്തികള്‍ക്ക് സഹധര്‍മ്മം ആചരിക്കാനായി വിഷ്ണുവിന് ലക്ഷ്മി, ഹരന് മഹാകാളി, എനിക്ക് സരസ്വതി എന്നിവരെ കൂട്ടായി നല്കി. ഞങ്ങള്‍ തല്‍ക്ഷണം ആണുങ്ങളായി മാറുകയും ചെയ്തു. ഞങ്ങള്‍ ദേവിയെ സ്മരിച്ചുകൊï് വിമാനത്തില്‍ കയറി. ആ ദേവിയും മണിമയദ്വീപും സുധാസിന്ധുവും ക്ഷണത്തില്‍ അപ്രത്യക്ഷമായിരിക്കുന്നു. വിമാനം മാത്രമേ ദൃഷ്ടിയില് കാണപ്പെടുന്നുള്ളൂ. ഉടനെതന്നെ ആ വിശാലമായ ആകാശവാഹനം മഹാര്‍ണ്ണവത്തില്‍ വിടര്‍ന്നു വിലസുന്ന താമരയ്ക്കടുത്ത് വന്നു നിന്നു. മധുകൈടഭന്മാര് മുരാരിയുടെ കൈകൊïു മരണമടഞ്ഞുïായ ഭൂമിയായിരുന്നു അത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: