പുതുക്കാട്: ബിജെപിയുടെ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് വിദൂരമല്ലെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. പുതുക്കാട് നിയോജകമണ്ഡലം ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.നാഗേഷിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ആമ്പല്ലൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഡിജെഎസ് പോലുള്ള സഖ്യകക്ഷികള്‍ എന്‍ഡിഎക്ക് കരുത്ത് പകരുന്നുണ്ട്. ചെറിയ ഹാളുകളിലും ക്ലാസ് മുറികളിലും യോഗം ചേര്‍ന്നിരുന്ന ബിജെപി ഇപ്പോള്‍ മൈതാനങ്ങള്‍ നിറഞ്ഞ പ്രവര്‍ത്തകരാലാണ് യോഗം ചേരുന്നത്. ഈ കാഴ്ച ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുക മാത്രമല്ല ഭരിക്കുവാനുള്ള കരുത്തുമാണ് കാണാനാവുന്നത്. ഏതൊരു സാധാരണക്കാരനും പ്രധാനമന്ത്രിപദം വരെ എത്തിച്ചേരാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബിജെപി. 1980ല്‍ രൂപംകൊണ്ട പാര്‍ട്ടി 84ല്‍ രണ്ട് സീറ്റ് നേടുകയും 2016ല്‍ 350ല്‍ ഏറെ സീറ്റ് നേടി രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയുമാണ് ചെയ്തത്.
ലാലുപ്രസാദ് യാദവിനേയും ഭാര്യ റാബറി ദേവിയേയും ബീഹാറില്‍ തോല്‍പ്പിച്ച താന്‍ അറിയപ്പെടാത്തതിന്റെ കാരണം ബിജെപിയുടെ പാര്‍ട്ടി സംവിധാനത്തിന്റെ മികവാണ്. ബിജെപി പ്രഥമ പരിഗണന നല്‍കുന്നത് രാജ്യത്തിനും, സംഘടനക്കും അതിനുശേഷം മാത്രമാണ് വ്യക്തികള്‍ക്ക് പരിഗണന ലഭിക്കുന്നത്. എന്നാല്‍ മറ്റ് സംഘടനകളില്‍ വ്യക്തികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രാധാന്യം കഴിഞ്ഞതിനു ശേഷം മാത്രമാണ് പാര്‍ട്ടിക്ക് പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ ചെയര്മാന് സി.ജെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എ.നാഗേഷ്, പി.കെ.ബാബു, അഡ്വ.നസീര്‍, വി.ഉണ്ണികൃഷ്ണന്, കെ.വി.സദാനന്ദന്, ജയപ്രകാശ്, ഇ.വി.കൃഷ്ണന് നമ്പൂതിരി, ഉഷ അരവിന്ദ്, ഗോപി കുണ്ടനി, കെ.ആര്.ദിനേശന്, ടി.കെ.രവീന്ദ്രന്, വി.വി.രാജേഷ്, മുരളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: