ബെംഗളൂരു: പരിക്കേറ്റ സ്റ്റാര്‍ സ്പിന്നര്‍ സാമുവല്‍ ബദ്‌രിക്ക് ഐപിഎല്‍ നഷ്ടമായി. പകരം ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്രെയ്‌സ് ഷംസിയെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കി. ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പ് ഫൈനലിനിടെയാണ് ബദ്‌രിക്ക് പരിക്കേല്‍ക്കുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയ്‌ക്കായി അന്താരാഷ്‌ട്ര അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് ഷംസി. 44 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 45 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്.
ജോഹാന്നാസ്ബര്‍ഗ് സ്വദേശിയായ ഈ 26കാരന്‍ ആഭ്യന്തര തലത്തില്‍ ടൈറ്റന്‍സിന് വേണ്ടിയാണ് കളിക്കുന്നത്.
മുന്‍നിര പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് പരിക്കേറ്റ് പുറത്തായതും മറ്റ് ബൗളര്‍മാര്‍ ആരും തിളങ്ങാത്തതും ചലഞ്ചേഴ്‌സിന് ഈ സീസണില്‍ ഏറെ തിരിച്ചടിയായിരുന്നു. ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരേയു മുംബൈ ഇന്ത്യന്‍സിനെതിരേയും മികച്ച സ്‌കോര്‍ നേടിയിട്ടും ചലഞ്ചേഴ്‌സിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി മികച്ച തുടക്കം നേടിയെങ്കിലും ദല്‍ഹിക്കും മുംബൈക്കുമെതിരെ തോറ്റു.
















