രാജ്കോട്ട്: ഗുജറാത്ത് ലയണ്‍സിന് ആദ്യ തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദ് പത്ത് വിക്കറ്റിനാണ് ലയണ്‍സിനെ തകര്‍ത്തത്. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 136 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ 31 പന്തുകള്‍ ബാക്കിനില്‍ക്കേ സണ്‍റൈസേഴ്സ് മറികടന്നു. തകര്‍പ്പന്‍ പ്രകടനത്തോടെ അര്‍ദ്ധസെഞ്ചുറി നേടിയ ക്യാപ്റ്റര്‍ ഡേവിഡ് വാര്‍ണറും ഓപ്പണര്‍ ശിഖര്‍ ധവാനും ചേര്‍ന്നാണ് ഹൈദരബാദ് ടീമിന് മിന്നുന്ന വിജയം സമ്മാനിച്ചത്.
വാര്‍ണര്‍ 48 പന്തില്‍ 9 േഫാറുകളോടെ 74 റണ്‍സും ധവാന് 41 പന്തില്‍ 5 ബൗണ്ടറികളോടെ 53 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. ഗുജറാത്തിനു വേണ്ടി ബോളെടുത്ത ആര്‍ക്കും വാര്‍ണര്‍ക്കും ധവാനും മുന്നില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഈ സീസണില്‍ ധവാന് ആദ്യമായാണ് ഫോമിലേക്കുയരുന്നത്.
നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഗുജറാത്ത് ലയണ്‍സിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 29 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ മിന്നുന്ന ബൗളിങാണ് ലയണ്‍സിനെ 135 റണ്‍സിലൊതുക്കിയത്. 51 പന്തുകൡ നിന്ന് 75 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സുരേഷ് റെയ്നയാണ് ലയണ്‍സിന്റെ ടോപ്സ്കോറര്‍.
ബ്രണ്ടന്‍ മക്കല്ലം 18ഉം രവീന്ദ്ര ജഡേജ 15ഉം റണ്‍സെടുത്തതൊഴിച്ചാല്‍ മറ്റാരും രണ്ടക്കം കടന്നില്ല. ഇന്നിങ്സിലെ നാലാം പന്തില്‍ ആരോണ്‍ ഫിഞ്ചിനെ (0) ബൗള്‍ഡാക്കിയാണ് ഭുവനേശ്വര്‍ ലയണ്‍സിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. രണ്ടാം വിക്കറ്റില്‍ മക്കല്ലവും റെയ്നയും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 56-ല്‍ എത്തിയപ്പോള്‍ മക്കല്ലത്തെ പുറത്താക്കി ബിപുല്‍ ശര്‍മ്മ സണ്‍റൈസേഴ്സിന് ബ്രേക്ക് ത്രൂ നല്കി. പിന്നീട് റെയ്നയുടെ ഒറ്റയാള്‍ പോരാട്ടം. മക്കല്ലത്തിന് ശേഷം വന്നവരൊന്നും മികച്ച ഇന്നിങ്സ് കാഴ്ചവെക്കാതിരുന്നതോടെ രണ്ടിന് 74 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് അഞ്ചിന് 117 എന്ന നിലയിലേക്ക് മൂക്കുകുത്തി.
ദിനേശ് കാര്‍ത്തിക് (8), ബ്രാവോ (8), ആകാശ്ദീപ് (4), സ്റ്റെയിന് (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. അവസാന ഓവറിലെ രണ്ടാം പന്തില്‍ ഭുവനേശ്വര്‍ റെയ്നയെയും അവസാന പന്തില്‍ സ്റ്റെയിനെനയും പുറത്താക്കി നാല് വിക്കറ്റ് തികയ്ക്കുകയും ചെയ്തു. ഭുവനേശ്വറാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്ന് കിങ്സ് ഇലവന് പഞ്ചാബുമായാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: