തിരുവല്ല: കേരളം ഭരിച്ച ഇരുമുന്നണികളുടെയും അവസാനമാകും മെയ് 16ന് നടക്കുന്ന വിധിയെഴുത്തെന്ന് ഭാരതീയ ധര്‍മ്മ ജനസേന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ തിരുവല്ല നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താഴേത്തട്ടില്‍ ഉള്ളവന് വേണ്ടി മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. മതേതരത്വം പ്രസംഗിക്കുന്ന ഇവര്‍ തരംപോലെ സംസാരിക്കുന്നവരാണ്. അധികാരം ഉറപ്പിക്കാന്‍ ഏത് വര്‍ഗീയ ശക്തികളുമായി വേണമെങ്കിലും കൂട്ടുകൂടാന്‍ ഇവര്‍ക്ക് മടിയില്ല. തുല്യനീതി എല്ലാവര്ക്കും ഉറപ്പാക്കേണ്ടത് ജനാധിപത്യ സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. സ്വാതന്ത്ര്യാനന്തരം കേരളത്തിലുണ്ടായിരുന്ന വ്യവസായശാലകള്‍ എല്ലാം അടച്ചുപൂട്ടി.
കേന്ദ്രത്തിന്റെ വികസന സ്വപ്നങ്ങളുടെ അലയൊലികള്‍ കേരളത്തിലേക്ക് വീശിയടിക്കുമ്പോള്‍ അതിനെതിരെ നില്‍ക്കാനുള്ള പ്രവണതയാണ് ഇവിടുത്തെ ഭരണ പ്രതിപക്ഷങ്ങള്‍ കാട്ടുന്നത്. കൊല്ലത്തെ ദുരന്തഭൂമിയിലേക്ക് സര്‍വ്വ സഹായ സന്നാഹങ്ങളോടെ എത്തിയ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിക്കുന്ന വിജയം കൈവരിച്ച് എന്‍ഡിഎ അധികാരം നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗണ്‍സില്‍ അംഗം അല്‍ഫോണ്‍സ് കണ്ണന്താനം, രാഹുല്‍ ഈശ്വര്‍, ബിജെപി സംസ്ഥാന ട്രഷറാര്‍ കെ.ആര്. പ്രതാപചന്ദ്രവര്‍മ്മ, മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുതിര്‍ന്ന നേതാവുമായ പി.കെ. വിഷ്ണു നമ്പൂതിരി, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിഡിജെഎസ് വൈസ് ചെയര്‍മാനുമായ അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ചലചിത്രതാരം കൃഷ്ണ പ്രസാദ്, ബിജെപി ദേശിയസമിതി അംഗം വി.എന്‍ ഉണ്ണി, സംസ്ഥാന കമ്മറ്റി അംഗം ടി.ആര്.അജിത്ത് കുമാര്‍,
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍. ഹരികൃഷ്ണന്,സെക്രട്ടറിമാരായ അഡ്വ. ജി നരേഷ്, വിജയകുമാര്‍ മണിപ്പുഴ, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അനില്‍ ഉഴത്തില്‍, ജില്ലാട്രഷറര്‍ കെ.ജി സുരേഷ്, എസ്എന്‍ഡിപി താലൂക്കു യൂണിയന് സെക്രട്ടറി മധു പരുമല. ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് റജി പൊടിയാടി, നിയോജകമണ്ഡലം സെക്രട്ടറി ഭാസ്ക്കരന്‍, ഉപാദ്ധ്യക്ഷന്‍ സനല്‍ നെടുമ്പ്രം, കേരളാ കോണ്‍ഗ്രസ് (പി.സി.തോമസ്) നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി.പി. ഡാനിയല്‍, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എസ്. ജോസ്കുട്ടി തോമസ്,നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനില്‍കുമാര്‍,കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: