കല്‍പ്പറ്റ : വയനാടന്‍ ജനത ജയിപ്പിച്ച് വിട്ട എം.ഐ. ഷാനവാസ് എംപി ഇലക്ഷന് അടുക്കുമ്പോള്‍ മണ്ഡലത്തില്‍ വന്ന് വാഗ്ദാനങ്ങള്‍ നല്കി പോകുന്നത് എംപി യുടെ രാഷ്ട്രീയ പാപ്പരത്വമാണെന്ന് ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കാഞ്ഞിരത്തനാല് ജോര്‍ജിന്റെ ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ മാസങ്ങളായി സമരത്തിലാണ്. ഇത് വരെ ഈ വിഷയത്തില്‍ ഇടപെടാത്ത എംപി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വന്ന് വാഗ്ദാനങ്ങള്‍ നല്കിപ്പോയി. ഇത് വരെ കേന്ദ്ര സര്‍ക്കാര്‍ ആദര്‍ശ് ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണിയാംമ്പറ്റ പഞ്ചായത്തില്‍ ഇന്ന് വരെ ഒരു പദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞില്ലാ എന്നും യോഗം ആരോപിച്ചു.
യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. പി.ജി. ആനന്ദ്കുമാര്‍, ടി.എ. മാനു, വി. നാരായണന്, ആരോട രാമചന്ദ്രന്, പള്ളിയറ മുകുന്ദന്, ന്യൂട്ടണ്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: