ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിനത്തില്‍ രണ്ടു പേര് പത്രിക സമര്‍പ്പിച്ചു. അമ്പലപ്പുഴ നിയോജകമണ്ഡലത്തിലാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. എസ്യുസിഐ(സി) സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ വണ്ടാനം നീര്‍ക്കുന്നം നടുവില വീട്ടില്‍ ആര്. അര്‍ജുനനും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ പുന്നപ്ര പൈങ്ങാമഠം വീട്ടില്‍ അഡ്വ. നാസര്‍ എം. ആണ് പത്രിക സമര്‍പ്പിച്ചത്. മറ്റു മണ്ഡലങ്ങളിലൊന്നും ഇന്നലെ പത്രിക സമര്‍പ്പിക്കപ്പെട്ടില്ല.
നാമനിര്‍ദ്ദേശ പത്രികകള്‍ 29 വരെ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ അതത് നിയമസഭാ മണ്ഡലത്തിലെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന 30ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്. മേയ് 16നാണ് വോട്ടെടുപ്പ്. മേയ് 19ന് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: