നാം ഈശ്വരപ്രേമികളാണെങ്കില്‍ അന്യരുടെ കുറ്റവും കുറവും കാണുന്നതും പറയുന്നതും ഉപേക്ഷിക്കാന്‍ തയ്യാറാവണം. എവിടെയും തെറ്റുകാണുന്ന മനസ്സില്‍ ഈശ്വരന് വസിക്കുവാന്‍ കഴിയില്ല. അതിനാല്‍ ആരിലും തെറ്റിനെ കാണാന്‍ ശ്രമിക്കാതിരിക്കുന്നതാവും നല്ലത്. നമ്മളില്‍ തെറ്റ് നിറഞ്ഞിരിക്കുന്നതിനാലാണ് അന്യരിലെ തെറ്റിനെ കാണാന്‍ ശ്രമിക്കുന്നത്.
ശില്പ തല്പരരായ പ്രജകളോട് ഓരോ വിഗ്രഹം തീര്ത്ത്കൊണ്ടുവരുവാന് പറഞ്ഞു. പറഞ്ഞദിവസം എല്ലാവരും ശില്പ്പവുമായെത്തി.
വിഗ്രഹത്തിന്റെ മേന്മയനുസരിച്ച് എല്ലാവര്ക്കും സമ്മാനം നല്‍കുന്നതിന് ഉത്തരവിട്ടു. എന്നാല്‍ മന്ത്രിയാവട്ടേ വിഗ്രഹമായ വിഗ്രഹത്തിലെല്ലാം എന്തെങ്കിലും കുറവുകള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചു. ”മഹാരാജാവേ ഉത്തമമായ വിഗ്രഹങ്ങള്‍ ഒരാളും നിര്‍മ്മിച്ചിട്ടില്ല. മന്ത്രിയുടെ ഈ ഉത്തരം രാജാവിന് തീരെ രുചിച്ചില്ല. ഗൗരവത്തോടെ രാജാവ് തുടര്‍ന്നു. ശില്പികള് അവരവര്‍ക്കു കഴിയുന്നതുപോലെ വിഗ്രഹം നിര്‍മ്മിച്ചു. അതുവെച്ചുവേണം നമ്മള് അതിനെ വിലയിരുത്തുവാന്‍ വലിയ ശില്പ്പികളെപ്പോലുള്ള പരിജ്ഞാനം ഇവര്‍ക്കില്ല.
പരിപൂര്‍ണ്ണം എന്നു പറയാന്‍ ലോകത്തില്‍ ഒന്നും തന്നെയില്ല. എന്തെങ്കിലും ന്യൂനതകള്‍ കണ്ടെന്നുവരും. ചെറിയസമ്മാനം നല്‍കുന്നതിനായി അല്പം നല്ലതെന്നു പറയുവാന്‍ ഒന്നുംതന്നെ കണ്ടെത്താനാവാത്തതിന്നാല് മന്ത്രിയായിട്ടിരിക്കുവാന് നിനക്ക് തീരെ യോഗ്യയില്ല. അടുത്ത ഉത്തരവോടെ മന്ത്രിസ്ഥാനത്തുനിന്നും അയാള്‍ തെറിച്ചു. തെറ്റുമാത്രം കണ്ടവന് തന്റെ സ്ഥാനം നഷ്ടമായി. എന്തിലും അല്‍പ്പമെങ്കിലും നന്മയുടെ അവശിഷ്ടം കണാതിരിക്കില്ല. അതുകാണുന്നതിന് നന്മനിറഞ്ഞ കണ്ണു വേണം.
മറ്റുള്ളവരില്‍ നന്മമാത്രം കാണുവന്‍ ശമിക്കുന്ന ഒരുവന് ഒരുജപംകൊണ്ട് കോടി ജപം ചെയ്യുന്നതിന്റെ പ്രയോജനം ലഭിക്കും. അവരെ കുറിച്ചു ചിന്തിക്കുമ്പോള്‍ത്തന്നെ നമ്മുടെ മനസ്സില്‍ ഈശ്വരന് കൃപയുടെ കുളിര്മഴപെയ്യിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: