Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മങ്ങളില്‍ വ്യാപൃതരാവുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2016, 08:07 pm IST
in Samskriti

ഓരോരോ വസ്തുക്കളും സൃഷ്ടിച്ചിട്ട് ഞാനതില്‍ത്തന്നെ വാഴുന്നു. പുരുഷന്‍ അതിനു നിമിത്തമാകുന്നു. ജലത്തില്‍ തണുപ്പ്, സൂര്യനില്‍ ജ്യോതിസ്സ്, അഗ്‌നിയില്‍ ചൂട്, ചന്ദ്രനില്‍ മഞ്ഞ്, എന്നിങ്ങനെ വസ്തുക്കളുടെ ‘സ്വ’ത്വം ഞാനാണ്. ജീവജാലങ്ങള്‍ക്ക് ഒന്നിളകണമെങ്കില്‍പ്പോലും ഞാനതിനുള്ള ശക്തി നല്‍കണം. അസുരനിഗ്രഹം ചെയ്യാന്‍ പരമപുരുഷനുപോലും ഞാനാണ് ശക്തി നല്‍കുന്നത്. ശക്തി എന്ന നാമം തന്നെ എന്നെക്കുറിച്ചാണ്.

ദുര്‍ബ്ബലനെ ‘ശക്തിയില്ലാത്തവന്‍’ എന്നാണ് വിളിക്കുക. അവനൊരു ‘രുദ്രഹീനന്‍’, അല്ലെങ്കില്‍ ‘വിഷ്ണുഹീനന്‍’ എന്ന് ദുര്‍ബ്ബലനെ ആരും വിളിക്കാറില്ല. പതിതനേയും, ഭീതനേയും ശാന്തനേയും എല്ലാം ‘ശക്തി’യില്ലാത്തവന്‍ എന്നാണു വിളിക്കുക. അങ്ങേയ്‌ക്ക് സൃഷ്ടി ചെയ്യുന്നതിനുള്ള ശക്തി നല്‍കുന്നത് ഞാനാണ്. അതുപോലെതന്നെയാണ് വിഷ്ണു, ഇന്ദ്രന്‍, അഗ്‌നി, യമന്‍, ത്വഷ്ടാവ് തുടങ്ങിയ ദേവകളുടെ കാര്യവും. ഭൂമിദേവി ധരിത്രിയാണ്. എന്നാല്‍ ‘ധരിക്കാന്‍’ അവള്‍ക്ക് ശക്തി കൂടിയേ തീരൂ. ജലം കുടിച്ചു വറ്റിക്കാനും ആദിത്യനെ സംഹരിക്കാനും കാറ്റിനെ തടയാനും യഥേഷ്ടം പ്രവര്‍ത്തിക്കാനും എനിക്കേ കഴിയൂ.

ഭൂമി മുതലായവയെ അസത്ത് അല്ലെങ്കില്‍ ജഡം എന്ന് കരുതുന്നത് തെറ്റാണ്. അവയ്‌ക്ക് വൈകാരികമായ മാറ്റങ്ങള്‍ ഉണ്ടാവും എന്നല്ലാതെ വാസ്തവത്തില്‍ അവയ്‌ക്ക് പൂര്‍ണ്ണ നാശമുണ്ടാവുന്നില്ല. മണ്ണ് കുഴച്ചുണ്ടാക്കുന്ന കുടത്തില്‍ ‘പ്രാഗ്ഭാവവും’ അതുടഞ്ഞ കഷ്ണത്തില്‍ ‘വിധ്വംസാഭാവവും’ ഉണ്ട്. അതായത് കുടത്തിനുള്ളത് ഭാവമാറ്റം മാത്രമാണ്. അതിനു പൂര്‍ണ്ണനാശം എന്നത് സംഭവ്യമല്ല. ഇപ്പോള്‍ ഭൂമിയെ കാണുന്നില്ലല്ലോ എന്ന് തോന്നുമ്പോള്‍ മനസ്സിലാക്കാം അത് പരമാണു രൂപത്തിലേയ്‌ക്ക് ഇപ്പോള്‍ ഉള്‍വലിഞ്ഞിരിക്കുന്നു എന്ന്.

ശാശ്വതം, ക്ഷണികം, ശൂന്യം, നിത്യം, അനിത്യം, കര്‍ത്തൃത്വം, അഹങ്കാരാഗ്രിമത്വം എന്നിങ്ങനെയുള്ള ഏഴ് ഭേദങ്ങള്‍ ഉണ്ട്.

മഹത്ത്വത്തില്‍ നിന്നാണ് അഹങ്കാരം. അതില്‍ നിന്നാണ് സൃഷ്ടിയുടെ ആരംഭം. ബ്രഹ്മാവേ, അങ്ങ് മുന്‍പത്തെപ്പോലെ തന്നെ സൃഷ്ടി സമാരംഭിക്കുക. നിങ്ങള്‍ മൂവരും സ്വസ്ഥാനങ്ങളിലേയ്‌ക്ക് മടങ്ങുക. സ്വഗേഹങ്ങളില്‍ വസിച്ചു കര്‍മ്മങ്ങളില്‍ വ്യാപൃതരാവുക. ബ്രഹ്മാവേ, മഹാസരസ്വതി എന്ന നാമമുള്ള സദാ പ്രസന്നവതിയായ ഈ ശക്തിശാലിനിയെ, രജോഗുണപ്രധാനിയായ ഈ വനിതയെ നീ വേട്ടാലും. വെള്ളപ്പട്ടും ദിവ്യാഭാരണങ്ങളും ചാര്‍ത്തി ഉത്തമയായിരിക്കുന്ന ഈ ദേവിയെ നിന്റെ സഹധര്‍മ്മിണിയാക്കുക.

എന്റെ വിഭൂതിയായ ഇവളെ ഒരിക്കലും അവഗണിക്കാതെ അവളുമായി ക്രീഡിച്ചു സസുഖം വാഴുക. നാല് തരത്തിലുള്ള ജീവജാലങ്ങളെ നിന്റെ ബീജത്തില്‍ നിന്നും സൃഷ്ടിക്കുക. ബീജം എന്നത് മഹത് തത്വം തന്നെയാണ്. അതില്‍ മുന്‍പത്തെ ലോകചക്രത്തില്‍ നിന്നുമുള്ള ജീവന്റെ സൂക്ഷ്മമായ അംശങ്ങള്‍ നിലകൊള്ളുന്നുണ്ട്. അവയെ കാലകര്‍മ്മസ്വഭാവ വൈജാത്യങ്ങളോടെ വെവ്വേറെയാക്കി സൃഷ്ടിജാലങ്ങളായി പുന:സൃഷ്ടിക്കുകയാണ് നിന്റെ ധര്‍മ്മം.

സത്വഗുണപ്രധാനിയായ വിഷ്ണുവിനെ നീയെന്നും പൂജിച്ചു ബഹുമാനിക്കണം. സകലര്‍ക്കും ബഹുമാനിക്കാന്‍ യോഗ്യനാണ് വിഷ്ണു.

കാരണം നിങ്ങള്‍ക്ക് എപ്പെപ്പോള്‍ ജീവിതം ദുഷ്‌കരമാവുന്നുവോ അപ്പപ്പോള്‍ നിങ്ങള്‍ക്ക് രക്ഷനല്‍കാനായി ജഗത്തില്‍ അവതരിക്കുന്നത് വിഷ്ണുവാണല്ലോ. വിഷ്ണു ചിലപ്പോള്‍ മൃഗമായും മനുഷ്യനായും ജന്മമെടുക്കുന്നു. രാക്ഷസവൃന്ദത്തെ മുച്ചൂടും ഇല്ലായ്‌മ ചെയ്യുന്നതും മറ്റാരുമല്ല. മഹാദേവനായ ഹരന്‍ നിന്നെ എപ്പോഴും തുണയ്‌ക്കും. നീ ദേവന്മാരെയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചു സുഖിയായി വാഴുക. ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രന്മാര്‍ പലവിധത്തിലുള്ള കര്‍മ്മങ്ങളും യജ്ഞങ്ങളും യഥാവിധി നടത്തി നിങ്ങളെ പൂജിക്കും. യാഗവേദികളിലെല്ലാം എന്റെ നാമം മുഴങ്ങുമ്പോള്‍ നിങ്ങള്‍ സംപ്രീതരാകും.

തമോഗുണപ്രധാനിയായ മഹാദേവന്‍ എന്ന പരമശിവന്‍ എന്നുമെന്നും പൂജാര്‍ഹനാണ്. ദേവന്മാര്‍ക്ക് അസുരന്മാരില്‍ നിന്നും ഭയമുണ്ടാവുമ്പോള്‍ എന്റെ ശക്തിപ്രഭൃതികള്‍ ഉടലെടുത്ത് അവര്‍ക്ക് അഭയം നല്‍കുന്നു. വാരാഹി, വൈഷ്ണവി, ശൈവി, നാരസിംഹ, ഗൗരി, സദാശിവ തുടങ്ങിയ രൂപങ്ങള്‍ ഉചിതമായ വേളകളില്‍ ഞാന്‍ സ്വയം കൈക്കൊള്ളുന്നു. താമരയില്‍ നിന്നും ഉദ്ഭൂതനായ നീ സൃഷ്ടിയാരംഭിച്ചാലും. ഈ നവാക്ഷരീമന്ത്രം ജപിച്ചുകൊണ്ട് ധ്യാനനിമഗ്‌നനായി നിന്റെ നിയതകര്‍മ്മങ്ങള്‍ അനുഷ്ടിച്ചാലും. ഈ മന്ത്രം സര്‍വ്വാഭീഷ്ടങ്ങളെ സാധിപ്പിക്കുന്നതും മറ്റു മന്ത്രങ്ങളേക്കാള്‍ അത്യുല്‍ക്കൃഷ്ടവുമത്രേ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

India

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

India

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

ബംഗാളിൽ 18,497 സ്വത്തുക്കൾ മാത്രം ; 85,110 സ്വത്തുക്കളുണ്ടെന്ന വഖഫ് ബോർഡ് വാദം തള്ളി കേന്ദ്രസർക്കാർ

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

‘ ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നത് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് ‘: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ആഘാതം തുടർന്നേക്കാം ; സർക്കാർ പൂർണ്ണമായും ജാഗ്രതയിലാണ് : രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് അപരന്‍, കോണ്‍ഗ്രസ് അപരാനാക്കിയത് ഡിസിസി മുന്‍ ഭാരവാഹിയെ, തോല്‍വി ഭയന്ന് നീക്കം

നാവികസേനയുടെ ഐഎന്‍സ് സൂറത്ത് (ഇടത്ത്) എല്‍പിജിഗ്യാസുമായി വരുന്ന ടാങ്കറുകളായ പൈന്‍ ഗ്യാസും ജഗ് വസന്തും (വലത്ത്)

ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷയ്‌ക്ക് ജീവന്‍ പണയം വെച്ച് നാവികസേന, ഹോര്‍മുസ് കടന്നു വരുന്ന എല്‍പിജി ടാങ്കറുകള്‍ക്ക് സര്‍വ്വസന്നാഹങ്ങളോടെ അകമ്പടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.