എന്‍ഡിഎ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്ററുടെതെരഞ്ഞെടുപ്പ് വാഹനം തകര്‍ത്ത
സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനം
കണ്ണൂര്‍: എന്‍ഡിഎ കൂത്തുപറമ്പ് മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്ററെ അക്രമിച്ച് കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ കൂത്തുപറമ്പ് മാനന്തേരി പാക്കിസ്ഥാന്‍ പീടികക്ക് സമീപം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു അക്രമം. അക്രമത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിന്റെ ടയറുകള്‍ കുത്തിക്കീറുകയും ഗ്ലാസുകളും വൈപ്പറുകളും പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ പ്രതിഷേധദിനമായി ആചരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടന്നു. കണ്ണൂരില്‍ നടന്ന പ്രകടനം എസ്എന്‍ പാര്‍ക്കിന് സമീപത്ത് നിന്നാരംഭിച്ച് കാള്‍ടെക്‌സില്‍ സമാപിച്ചു. പ്രകടനത്തിന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിഅംഗം കെ.രഞ്ജിത്ത്, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് ടി.സി.മനോജ്, പി.വിനീഷ് ബാബു, സുധീര്‍ബാബു, യു.ടി.ജയന്തന്‍, ബിജു ഏളക്കുഴി, പി.കെ.വേലായുധന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.















