മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. നായകന്‍ രോഹിത് ശര്‍മയുടെ (44 പന്തില്‍ 62) മികവില്‍ രണ്ടോവര്‍ ശേഷിക്കെ ആറു വിക്കറ്റിന് ജയം കണ്ടു മുംബൈ. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ – 170/7 (20), മുംബൈ ഇന്ത്യന്‍സ് – 171/4 (18/20).
കഴിഞ്ഞ കളികളില്‍ നിറംമങ്ങിയ രോഹിത് ഇന്നലെ ടീമിനെ മുന്നില്‍നിന്നു നയിച്ചു. നാലു ഫോറും മൂന്നു സിക്‌സറും ആ ബാറ്റില്‍നിന്ന് പിറന്നു. കീറോണ്‍ പൊള്ളാര്‍ഡ് (19 പന്തില്‍ പുറത്താകാതെ 39, നാല് ഫോര്‍, മൂന്ന് സിക്‌സര്‍), അമ്പാട്ടി റായുഡു (23 പന്തില്‍ 31, അഞ്ച് ഫോര്‍), ജോസ് ബട്‌ലര്‍ (14 പന്തില്‍ 28, രണ്ടു വീതം ഫോറും സിക്‌സറും) എന്നിവരും രോഹിതിന് പിന്തുണ നല്‍കി. മൂന്നു വിക്കറ്റെടുത്ത ഇഖ്ബാല്‍ അബ്ദുള്ള ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ട്രാവിസ് ഹെഡ്ഡ് (37), വിരാട് കോഹ്‌ലി (33), എ.ബി. ഡിവില്ലേഴ്‌സ് (29), സര്‍ഫറാസ് ഖാന്‍ (28), കെ.എല്‍. രാഹുല്‍ (23) എന്നിവരുടെ മികവിലാണ് 170ലെത്തിയത്. മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ മുംബൈ ബൗളര്‍മാരില്‍ തിളങ്ങി. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് രണ്ടു വിക്കറ്റ്.
















