ബത്തേരി:വയനാട് വന്യജീവി സങ്കേതത്തിലേക്കുള്ള സഞ്ചാരികളുടെ പ്രവേശന നിരോധനംനീട്ടി. കടുത്തവേനലിനെ തുടര്‍ന്ന് അടച്ചിട്ട വന്യജീവിസങ്കേതെ ഏപ്രില്‍ 20ന് തുറക്കുമെന്നായിരുന്നു ആദ്യതീരുമാനം എന്നാല്‍ മഴലഭിക്കാത്തത് കരാണം വനത്തില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് സഞ്ചാരികളുടെ നിരോധനം നീട്ടിയത്.ഏപ്രില്‍ 30വരെയാണ് നിരോധനം നീട്ടിയിരിക്കുന്നത്.
കനത്ത വേനലിനെ തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് വന്യജീവി സങ്കേതത്തില്‍ സഞ്ചാരികള്‍ക്കുള്ള നിരോധനം ഏപ്രില്‍ 30വരെ നീട്ടി.കടുത്ത വേനലിനെ തുടര്‍ന്ന് വനം ഉണങ്ങി നില്‍ക്കുന്നത് കാട്ടുതീക്കും കൂടാതെ വന്യജീവികളുടെ സൈ്വര്യവിഹാരം സഞ്ചാരികള്‍ക്ക് ഭീഷണിയാവുമെന്നതിനാലും ഇക്കഴിഞ്ഞ മാര്‍ച്ച് 8മുതലാണ് വന്യജീവി സങ്കേതം അടച്ചത്. ഏപ്രല്‍ 20വരെയായിരുന്നു അടച്ചിടാന്‍ തീരുമാനിച്ചത്.എന്നാല്‍ ഇടമഴലഭിക്കാത്തതിനാല് വനത്തില്‍ ഇപ്പോഴും കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് സഞ്ചാരികളുടെ നിരോധനം നീട്ടാന്‍ വനംവകുപ്പ് തീരുമാനിച്ചത്.ഏപ്രില്‍ അവസാനത്തോടെ തുറക്കാനാണ് തീരുമാനിച്ചിരി്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: