തിരുവനന്തപുരം: കുമ്മനം രാജശേഖരന് വിജയാശംസ നേര്‍ന്ന് ശ്രീ എമ്മും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കുമ്മനം രാജശേഖരന് ശ്രീ എമ്മിനെ സന്ദര്‍ശിച്ചത്. ശ്രീ എം അദ്ദേഹത്തിന് വിജയാശംസകള്‍ നേര്‍ന്നു.
രാജഗിരി ഔട്ട് റിച്ചിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത കുട്ടികളുടെ ആറ് പ്രതിനിധികളുമായും കുമ്മനം രാജശേഖരന് ചര്‍ച്ച നടത്തി. അവര്‍ നല്കിയ കുട്ടികളുടെ അവകാശപത്രികയും അദ്ദേഹം സ്വീകരിച്ചു. കുട്ടികളുടെ ആവശ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താവുന്നവ ഉള്‍പ്പെടുത്താമെന്നും അദ്ദേഹം കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
ഇന്ന് രാവിലെ 10.30 ഓടെ കാഞ്ഞിരംപാറ കോളനിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ പ്രചാരണം ആരംഭിച്ചത്. ബിജെപിയുടെ ബൂത്ത് ഓഫീസുകളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ശേഖരന് കെട്ടിവയ്ക്കാനുള്ള തുക കോളനിയിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സുകുമാരന്‍ കുമ്മനം രാജശേഖരന് നല്കി. സ്വയം പര്യാപ്തമായ മണ്ഡലമാകുകയാണ് ലക്ഷ്യമെന്ന് തുക സ്വീകരിച്ച് നടത്തിയ മറുപടി പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. തങ്ങളുടെ കഷ്ടതകള്‍ക്ക് ഇടയിലും തനിക്കായി ഈ തുക മാറ്റിവച്ച കോളനി നിവാസികള്‍ തന്റെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിന് ബിജെപി നേതാക്കളായ ഹരിശങ്കര്‍, വി. മുരളീധരന്, ശിവശങ്കരന്, ആര്‍എസ്എസ് നേതാക്കളായ പി. സുധാകരന്, ജയകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ന് വൈകുന്നേരം കുമ്മനം രാജശേഖരന് നന്തന്‍കോട് ജംഗ്ഷനില്‍ ബിജെപി പ്രവര്‍ത്തകരും പൗരപ്രമുഖരും ചേര്‍ന്ന് സ്വീകരണം നല്കി. പൗരപ്രമുഖരായ പുരുഷോത്തമ ഭാരതി, നീലാംബരന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: