കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് മര്‍ദ്ദനം. എആറിലെ പോലീസുകാരായ നിധീഷ്, രാജേഷ് എന്നീ പോലീസുകാരേയാണ് റിമാന്റ് തടവുകാരന്റെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിമാന്റ് പ്രതിയായ അല്‍ത്താഫാണ് കഴിഞ്ഞ ദിവസം രാവിലെ പോലീസുകാരെ മര്‍ദ്ദിച്ചത്. പ്രതിയെ കാണാനെത്തിയവരില്‍ വല്ല സാധനങ്ങളുമുണ്ടോയെന്ന് പരിശോധിച്ചതിന്റെ ദേഷ്യത്തിലാണ് മര്‍ദ്ദനമെന്ന് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
















