മലപ്പുറം: വധഭീഷണിക്ക് പിന്നാലെ എന്‍ഡിഎ സ്ഥാനാ ര്‍ത്ഥി ബാദുഷാ തങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചാരണം. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കൊപ്പം തങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ് ബുക്ക,് വാട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തങ്ങള്‍ പങ്കെടുത്ത പരിപാടികളുടെ ഫോട്ടോ അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകളാണ് ചിലര്‍ ദുരുപയോഗം ചെയ്യുന്നത്. അറപ്പുളവാക്കുന്നതും ലൈംഗിക ചുവയുള്ള വാക്കുകളും ചേര്‍ത്താണ് ചിത്രങ്ങള്‍ ഇത്തരക്കാര്‍ പ്രചരിപ്പിക്കുന്നത്. രാഷ്‌ട്രീയമായും ആശയപരമായും എതിരിടാന്‍ കഴിയാത്തവരാണ് ഇതിന്റെ പിന്നിലെന്ന് തങ്ങള്‍ പറഞ്ഞു. ഇതിനെതിരെ ബിജെപി മലപ്പുറം എസ്പിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
മുഹമ്മദ് നബിയുടെ പിന്‍മുറക്കാരനായ തങ്ങള്‍ കുടുംബാംഗം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായത് ചില കേന്ദ്രങ്ങളില്‍ അസഹിഷ്ണുത ഉണ്ടാക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത് മുതല്‍ ബാദുഷാ തങ്ങള്‍ക്കെതിരെ ഗള്‍ഫ് നാടുകളില്‍ നിന്നടക്കം വധഭീഷണി വരെയുണ്ടായി.
സഞ്ചാര സ്വാതന്ത്ര്യം ചിലര്‍ തടഞ്ഞു. ബിജെപിയോടൊപ്പം ഇനിയും മുന്നോട്ടുപോയാല്‍ കൊന്നുകളയുമെന്ന് ചിലര്‍ നേരിട്ട് ഭീഷണിപ്പെടുത്തി.
ഭീഷണികളുടെ എണ്ണം കൂടിയതോടെ പോലീസിന് പരാതി നല്‍കി. അതോടെ പത്തി മടക്കിയ എതിരാളികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ചിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളെ കൂടി അവഹേളിക്കുന്ന തരത്തില്‍ വര്‍ഗീയത നിറഞ്ഞ കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
















