റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ചാമ്പ്യന്മാര്
യുവന്റസ് കിരീടത്തിലേക്ക് ഒരുചുവടുകൂടി അടുത്തു. കഴിഞ്ഞ കളിയില്‍ ലാസിയോയെ മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കു തുരത്തി ചാമ്പ്യന്മാര്. പൗളോ ഡിബാലയുടെ ഇരട്ട ഗോളുകളാണ് യുവന്റസിന് മികച്ച ജയം സമ്മാനിച്ചത്. 39ാം മിനിറ്റില്‍ മരിയോ മന്സുകിച്ചിലൂടെ സ്കോറിങ് തുടങ്ങിയ യുവന്റസിനായി 52, 64 മിനിറ്റുകളിലാണ് ഡിബാല ഗോള്‍ നേടിയത്. 34 കളികളില്‍ 82 പോയിന്റായി യുവന്റസിന്. 73 പോയിന്റുള്ള നെപ്പോളി രണ്ടാമത്.
മൂന്നാം സ്ഥാനത്തുള്ള എ.എസ്. റോമയ്ക്കും ജയം. ടോറിനോയെ രണ്ടിനെതിരെ മൂന്നു ഗോളിനു കീഴടക്കി റോമ. 68 പോയിന്റുണ്ട് റോമയ്ക്ക്. എന്നാല്‍, മുന്‍ ചാമ്പ്യന്‍ ഇന്റര്മിലാന് തോല്‍വി. ജെനോവയോട് മടക്കമില്ലാത്ത ഒരു ഗോളിന് തോറ്റു ഇന്റര്‍. മറ്റു കളികളില്‍ ചീവോ ഫ്രോസിനൊനിനെയും (5-1), എംപോളി വെറോനയെയും (1-0), ഉഡിനീസ് ഫിയോന്റീനയെയും (2-1) കീഴടക്കി. പലെര്‍മോ-അറ്റ്ലാന്റ മത്സരം സമനിലയില്‍ (2-2).
പ്രതികരിക്കാൻ ഇവിടെ എഴുതുക: