
അഴീക്കോട്: അഴീക്കോട് ബോട്ടുജെട്ടിയില്‍ ശിവമയം മത്സ്യബന്ധന ഗ്രൂപ്പിന്റെ രണ്ട് ഫൈബര്‍ ബോട്ടുകള്‍ കത്തിച്ചതില്‍ ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ബിജെപി അഴീക്കോട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.എ.വി.കേശവന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് പി.വിനീഷ് ബാബു, മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡണ്ട് കെ.പി.അജിത്ത് അഴീക്കോട്, ബിജെപി അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സി.വി.സുധീര്‍ ബാബു, സുബോധ്, പി.മഹേഷ്, യുവമോര്‍ച്ച നേതാക്കളായ സച്ചിന്‍, രതീഷ്, രാഹുല്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.
കഴിഞ്ഞ ഓണക്കാലത്ത് സിപിഎം സംഘം അക്രമിച്ച് വീട് നഷ്ടപ്പെടുത്തിയ കെ.പി.സജീത്തിന്റെ പേരിലുള്ളതാണ് ബോട്ടുകള്‍. ഏകദേശം നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സിപിഎം ക്രിമിനല്‍ സംഘം അഴീക്കോട് മേഖലയില്‍ വ്യാപകമായ അക്രമണം നടത്താന്‍ മുന്നൊരുക്കം നടത്തുന്നതായി ബിജെപി മണ്ഡലം പ്രസിഡണ്ട് വിനീഷ് ബാബു ആരോപിച്ചു. അഴീക്കോട് മത്സ്യമേഖലയില്‍ സംഘപരിവാര്‍ മുന്നേറ്റത്തില്‍ വിറളിപൂണ്ടാണ് സിപിഎം ക്രിമിനല്‍ സംഘം ഇത്തരം അക്രമത്തിന് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.















