Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മരങ്ങള്‍: ഭൂമിയുടെ കാവല്‍ക്കാര്‍, നശിപ്പിക്കരുതേ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 09:10 pm IST
in Vicharam

700 കോടിയിലധികം മനുഷ്യരെയും മറ്റനേകം സഹജീവികളെയും വഹിച്ച്, 5.9725 ബില്യണ്‍ ട്രില്യണ്‍ ഭാരവുമായി ആകാശത്തിലുടെ സ്വയംതിരിഞ്ഞും നീങ്ങിയും അനന്തമായി തൊട്ടടുത്ത നക്ഷത്രമായ സുര്യനെ വലംവെച്ചും, യാത്ര ചെയ്യുന്ന ഒരു പേടകമായ ഭൂമിയുടെ സംരക്ഷണത്തിനു വേണ്ടി അചരിക്കപ്പെടുന്ന ഒരു ദിനമാണ് അന്താരാഷ്‌ട്ര ഭൗമദിനം. ഈ ദിനം അചരിക്കാന്‍ തുടങ്ങിയിട്ട് 46 വര്‍ഷം തികഞ്ഞു. 1970 ഏപ്രില്‍ 22 ലാണ് ആദ്യമായി ഈ ദിനം അചരിച്ചത്.

‘ഭുമിക്കു വേണ്ടി മരങ്ങള്‍’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. ഈ ദിനത്തില്‍ 7.8 ബില്യണ്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കുവാനും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്‌ക്കുകയും പാരിസ് ഉച്ചകോടിയില്‍ വച്ചെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കുവാനും ലോകനേതാക്കളും മറ്റു സാധാരണക്കാരും നടപടികള്‍ കൈക്കൊള്ളുവാന്‍ വേണ്ടിയും ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു.

എല്ലാ സമ്പത്തിന്റെയും പ്രഥമസ്രോതസ്സാണ് നമ്മുടെ ഈ ഭൂമി. ഇന്ന് ഭൂമിയിലുണ്ടായ മാറ്റങ്ങള്‍ക്കും മനുഷ്യന്റെ ചിന്തകള്‍ക്കും അനുസരിച്ചു ലോകം തന്നെ മാറി. മനുഷ്യന്റെ ജീവിത ശൈലിയും മാറി. അമിതമായി പ്രകൃതി സമ്പത്തിനെ ഉപയോഗിച്ചതുകാരണം ഭൂമിയുടെ നിലനില്‍പുതന്നെ അപകടത്തിലായിരിക്കുന്നു.

മനുഷ്യ ജീവിതത്തിന് ഭീഷണിയായി ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും മാറിയിരിക്കുന്നു. 1980 കളില്‍ വലിയ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ട അന്തരീക്ഷോപരിതലത്തിലെ ഓസോണ്‍ പാളിയിലെ വിള്ളലുകളാണ് ഈ സങ്കീര്‍ണമായ പ്രശ്‌നത്തിന് കാരണമെന്ന് പറയാം. അന്തരീക്ഷത്തിലെ ഉപരിപാളിയില്‍ കേന്ദ്രീകൃതമായ സുര്യന്റെ വിനാശകരമായ അള്‍ട്രാവയലറ്റ് രശ്മികളെ തടഞ്ഞ് ഭൂമിയിലെത്തുന്നത് പ്രതിരോധിക്കുന്ന ഓസോണിനെ നശിപ്പിച്ച് ഓസോണ്‍പാളിക്കു കേടുവരുത്തുന്ന രാസസംയുക്തമായ ക്ലോറോഫ്‌ളുറോ കാര്‍ബണ്‍ (സി.എഫ്.സി) ആണ് ഇതിന് കാരണം.

കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലമായി മനുഷ്യരാശി ആറാമത്തെ വംശനാശത്തെ അഭിമുഖീകരിക്കുകയാണ്. ഭൂമിയില്‍ ജീവന്റെ തുടിപ്പു കണ്ടതിനുശേഷം അഞ്ച് വലിയ വംശനാശങ്ങള്‍ നടന്നു കഴിഞ്ഞെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്. കഴിഞ്ഞുപോയ അഞ്ചു വംശനാശങ്ങളും പ്രകൃതിയുടെ പ്രതിഭാസങ്ങളായി വിലയി രുത്തപ്പെട്ടെങ്കില്‍ ഇനിവരാന്‍ പോകുന്നത് മനുഷ്യ നിര്‍മ്മിതമായിരിക്കും എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രബുദ്ധര്‍ പറയുന്നത്. ആറാമത്തെ വംശനാശം മനുഷ്യവംശം തന്നെയായിരിക്കും.

ഭൂമിയുടെ ആവാസവ്യവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം ജൈവ രൂപങ്ങള്‍ അപ്രത്യക്ഷമാക്കുവാന്‍ ഇടയാക്കും. ഇത് തുടര്‍ന്നാല്‍ ജീവിതവ്യവസ്ഥതന്നെ ഛിന്നഭിന്നമാകും. വീണ്ടെടുക്കാന്‍ പറ്റാത്ത വിധം ഭൂമിയുടെ ഇക്കോസിസ്റ്റം തകരാറിലാകും. വാസസ്ഥല നഷ്ടത്തിന്റെ ഭാഗമായി ജീവികളുടെ നിലനില്‍പ്പ് അപകടത്തിലാകുകയും ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടില്‍ ജനസംഖ്യ 1.6 ബില്യണ്‍ ആയിരുന്നത് ഇന്ന് 7 ബില്ല്യനായി വര്‍ദ്ധിച്ചു. ഇതിന്റെ ഫലമായി ആവാസവ്യവസ്ഥകളില്‍ വലിയ കൈയേറ്റങ്ങളുണ്ടായി. ഭൂമിയിലെ മഴക്കാടുകള്‍ ഇല്ലാതായിക്കഴിഞ്ഞു.

ലോകത്താകമാനമുള്ള കാടിന്റെ പകുതിയും മരം വെട്ടിയും കൃഷിയിടമുണ്ടാക്കിയും മേച്ചില്‍പ്പുറം തീര്‍ത്തും വീടുവച്ചും ഇല്ലാതാക്കി. ഐക്യരാഷ്‌ട്ര സഭയുടെയും മറ്റും കണക്കനുസരിച്ച് 18 മില്യണ്‍ ഏക്കര്‍ കാടുകള്‍ എല്ലാ വര്‍ഷവും ഭൂമിയില്‍ നിന്നും ഇല്ലാതാകുന്നു. മുപ്പത് ശതമാനവും കാടുകള്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നൂറു വര്‍ഷത്തിനകം മഴക്കാടുകള്‍ ഇല്ലാതാകും. ഒന്നര ഏക്കര്‍ കാടുകള്‍ ഓരോ സെക്കന്റിലും നഷ്ടപ്പെടുന്നു. ആമസോണ്‍ കാടുകളാണ് ലോകത്തിലെ 20 ശതമാനം വരുന്ന ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നത്.

പക്ഷേ അവിടെ ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത?. 13 മില്യണ്‍ ഏക്കര്‍ കാടുകള്‍ കൃഷിക്കുവേണ്ടിയും മറ്റാവശ്യങ്ങള്‍ക്ക് വേണ്ടിയും എല്ലാ വര്‍ഷവും ഈ മേഖലകളില്‍ നിന്നും അപ്രത്യക്ഷമാകുന്നു. തല്‍ഫലമായി കാടുകളെ ആശ്രയിച്ചു ജീവിക്കുന്ന 1.6 ബില്യണ്‍ ആളുകളുടെ ജീവിതം ചോദ്യചിഹ്നമായി മാറി. ഈ അവസ്ഥ തുടര്‍ന്നാല്‍ ജീവജാലങ്ങളുടെയും മനുഷ്യന്റെയും വംശനാശത്തിന് തിരികൊളുത്തും. ലോകത്താകമാനമുള്ള പതിനായിരത്തില്‍ പരം പക്ഷി വംശങ്ങളില്‍ 12 ശതമാനവും വംശനാശം നേരിടുന്നു. 4763 സസ്തനികളില്‍ 24 ശതമാനവും വംശനാശ ഭീഷണിയിലാണ്. 25000 മത്സ്യവംശങ്ങളില്‍ 30 ശതമാനവും വംശ നാശം നേരിടുന്നു.

ജനസംഖ്യ വര്‍ദ്ധനവ് കുറയ്‌ക്കാനും കാലാവസ്ഥ മാറ്റം ഇല്ലാതാക്കാനും കഴിഞ്ഞില്ലെങ്കില്‍ നമുക്ക് സംരക്ഷിക്കുവാന്‍ പരിസ്ഥിതി ഇല്ലാതാകും. അതിന് ആദ്യമായി പ്രകൃതിയുടെ നാല് ഇക്കോ സിസ്റ്റങ്ങളായ സമുദ്രം, വനം, മേച്ചില്‍ ഭൂമി, കൃഷി ഭൂമി എന്നിവ സംരക്ഷിച്ചും, അവ അമിതമായി ചൂഷണം ചെയ്യാതെ പ്രകൃതി സന്തുലനം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണം. പ്രകൃതിയുടെയും മാനവസമൂഹ ത്തിന്റെയും പരസ്പരം വികസനത്തിലൂടെ സാധ്യമാകുന്ന മാനവ പ്രകൃതി സുസ്ഥിരത ലക്ഷ്യമാക്കി കാടുകളെയും, കാര്‍ബണ്‍ ഉപയോഗം കുറച്ച് ഓസോണ്‍ പാളികളെയും സംരക്ഷിച്ച് ഭൂമിയുടെ അംഗ രക്ഷകനായി നാം ഓരോരുത്തരും മാറണം.

ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ കാര്യത്തില്‍ നാം നമ്മുടെ സ്രോതസ്സുകള്‍, കുഴിച്ചെടുക്കുന്ന ഇന്ധനങ്ങളില്‍ നിന്നും മാറ്റിയെടുക്കണമെന്നുമാത്രമല്ല, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിരപ്പ് താഴെ കൊണ്ടു വരുന്നതിനായി ആഗോളതലത്തില്‍ ചര്‍ച്ചകള്‍ നടത്തി സത്വര ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. മരങ്ങള്‍ നടുകയും അവ സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ മരങ്ങള്‍ ഭൂമിയുടെ സംരക്ഷണത്തിനായുള്ള പച്ച പൂച്ചകളായി മാറുകയും ചെയ്യും. വിവി ഐപികള്‍ക്ക് കാവല്‍ നില്‍ക്കുന്നവരെ കറുത്ത പൂച്ചകള്‍ എന്ന് വിളിക്കുന്നതുപോലേ ഭൂമിയെകാക്കുന്ന മരങ്ങളെ പച്ച പൂച്ചകള്‍ എന്നും വിശേഷിപ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Kerala

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

India

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

അയോധ്യ രാമക്ഷേത്രത്തിലെ ക്രമക്കേട് : ഫോറൻസിക് ഓഡിറ്ററെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് യുപി സർക്കാരിനോട് നിർദേശിച്ച് സുപ്രീം കോടതി 

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.