Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തലശ്ശേരിയെ ഹൈടെക് നഗരമാക്കും: വി.കെ.സജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2016, 05:24 pm IST
inKannur

തലശ്ശേരി: കലാസാംസ്‌കാരിക രംഗത്തും മലഞ്ചരക്ക് വ്യാപാര രംഗത്തും പ്രത്യേകിച്ച് സര്‍ക്കസിന്റെ പേരിലും ലോകശ്രദ്ധതന്നെ പിടിച്ചുപറ്റിയിരുന്ന തലശ്ശേരിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥക്ക് കാരണം തലശ്ശേരിയെ പ്രതിനിധീകരിച്ച് അധികാരസ്ഥാനങ്ങളിലെത്തിയ ഇടത്-വലത് മുന്നണി നേതാക്കളാണെന്ന് തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ പറഞ്ഞു. തലശ്ശേരി പ്രസ്‌ഫോറം ഇന്നലെ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ.നായനാരെ വിജയിപ്പിച്ചു മുഖ്യമന്ത്രിയാക്കിയതും കോടിയേരി ബാലകൃഷ്ണനെ ജയിപ്പിച്ച് ആഭ്യന്തര മന്ത്രിയാക്കിയതും വി.ആര്‍.കൃഷ്ണയ്യരെ ജയിപ്പിച്ച് മന്ത്രിയാക്കിയതും തലശ്ശേരിയിലെ ജനങ്ങളാണ്. കൂടാതെ കേരള പിറവിക്ക് ശേഷം ഇന്നലെവരെ ഇവിടെ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുത്തത് എല്‍ഡിഎഫുകാരെയാണ്. അതോടൊപ്പം തന്നെ പ്രഥമ നഗരസഭ എന്നനിലയില്‍ അറിയപ്പെടുന്ന തലശ്ശേരിയെ വികസന മുരടിപ്പിലേക്ക് തള്ളിയിട്ടതില്‍ മുഖ്യപങ്ക് എല്‍ഡിഎഫ്-യുഎഡിഎഫ് മുന്നണികള്‍ക്കാണ്. തലശ്ശേരി നഗരസഭയുടെ പരിതാപകരമായ അവസ്ഥ നേരില്‍ കാണാന്‍ കൂടുതലൊന്നും സഞ്ചരിക്കേണ്ട ആവശ്യമില്ല. നഗരസഭയുടെ ബസ്സ്റ്റാന്റും കോംപ്ലക്‌സും ഒന്നു നേരില്‍ കണ്ടാല്‍ മതി. ഇത്രയും വൃത്തിഹീനമായ ഒരു പട്ടണം സംസ്ഥാനത്ത് മറ്റൊന്നുണ്ടാവില്ല. കുടിവെള്ള ക്ഷാമവും, യാത്രാദുരിതവുംകൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. രാഷ്‌ട്രീയ കൊലയാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന ആസൂത്രണത്തിന്റെ പകുതി ആത്മാര്‍ത്ഥതയെങ്കിലും നഗരവികസന കാര്യങ്ങളില്‍ കാട്ടിയിരുന്നെങ്കില്‍ തലശ്ശേരിയിലെ ജനങ്ങള്‍ക്ക് മറ്റുനഗരങ്ങളിലെജനങ്ങളുടെ മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥ യുണ്ടാകുമായിരുന്നില്ല. നാഷണല്‍ ഹൈവേ വണ്‍വേയാക്കിയിട്ടുള്ള ഒരു നഗരം ഈ രാജ്യത്ത് മറ്റൊന്നുണ്ടാവില്ല.

കഴിഞ്ഞ 38 വര്‍ഷമായി ബൈപ്പാസ് ബൈപ്പാസ് എന്ന് പറയുന്നതല്ലാതെ തലശ്ശേരി മാഹി ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കാന്‍ രണ്ടുമുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രഭരണത്തിലെത്തിയതിന് ശേഷമാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചക്ക് വന്നത്. സംസ്ഥാനത്തെ റോഡ് വികസനത്തിനായ് 34,000കോടി രൂപ നല്‍കാമെന്നും 110 രൂപക്ക് സിമന്റ് നല്‍കാമെന്നും മോദി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും ഇരു മുന്നണികളും യാതൊരു താല്‍പര്യവും കാട്ടുന്നില്ല.

ഇടതും വലതും ഒന്നിച്ച് കേന്ദ്രം ഭരിച്ചിട്ടും ഒരു വികസനവും തലശ്ശേരിയിലെത്തിക്കാന്‍ ഇവര്‍ക്കായിട്ടില്ലെന്നും എന്നാല്‍ ഇതിനൊക്കെ മറുമരുന്ന് എന്ന നിലയില്‍ ഇത്തവണ തലശ്ശേരി മണ്ഡലത്തില്‍ ബിജെപിയെ ജയിപ്പിക്കാന്‍ മുഴുവനാളുകളും തയ്യാറാവുമെന്നാണ് വിശ്വസിക്കുന്നതെന്നും സജീവന്‍ പറഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ തലശ്ശേരി ഒരു മാതൃകാ നഗരമാക്കി മാറ്റുമെന്നും മാലിന്യ പ്രശ്‌നത്തിനും കുടിവെള്ള ക്ഷാമത്തിനും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും കൂടാതെ അത്യാധുനിക രീതിയില്‍ യോഗ-മെഡിറ്റേഷന്‍ കേന്ദ്രവും ഹൈടെക് മത്സ്യ-മാംസ പച്ചക്കറി മാര്‍ക്കറ്റും സ്ഥാപിക്കുമെന്നും തലശ്ശേരിയുടെ ശാപമായ ഗതാഗത തടസ്സം ഇല്ലായ്‌മ ചെയ്യാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ ഉറപ്പ് നല്‍കി. അക്രമരാഷ്‌ട്രീയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടെ കിടക്കുന്ന സിപിഐയെ പോലും സിപിഎം വെറുതെ വിടുന്നില്ലല്ലോ എന്ന മറുചോദ്യയമാണ് സജീവന്‍ നല്‍കിയത്.

മുഖാമുഖം പരിപാടിയില്‍ പ്രസ്‌ഫോറം പ്രസിഡണ്ട് കെ.ജെ.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പി.എം.അഷറഫ് സ്വാഗതം പറഞ്ഞു. എ.പി.പത്മിനിടീച്ചര്‍, എന്‍.ഹരിദാസ് എന്നിവരും സജീവനോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

Kerala

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

India

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

India

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.