മഞ്ചേരി: ഇടതുവലത് മുന്നണികള്‍ വോട്ടര്‍മാരെ തോല്‍പ്പിക്കാനാണ് മത്സരിക്കുന്നതെന്ന് എസ്എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.എം.രാജന്. മഞ്ചേരി മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗിന് തീവ്രവര്ഗീയതയില്ലെന്ന് പറഞ്ഞ് അവരില്‍ നിന്ന് അകന്ന ഐഎന്‍എല്ലിനെ കൂടെ കൂട്ടിയ എല്‍ഡിഎഫിന് ബിജെപിയേയും ബിഡിജെഎസിനെയും കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ല. കഴിഞ്ഞ അഞ്ച് വര്‍ഷം ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ അഴിമതിക്കും കൂട്ടുനിന്ന ആന്റണി രാജുവിനെ പോലെയുള്ളവര്‍ക്ക് സീറ്റു നല്കിയ പിണറായിക്കും കൂട്ടര്‍ക്കും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്രമോദി അധികാരത്തിലെത്തിയാല്‍ രാജ്യം നശിക്കുമെന്ന് പ്രചരിപ്പിച്ച ഇടതുവലത് മുന്നണികള്‍ ലോകമറിയുന്ന രാജ്യമായി ഭാരതം മാറിയത് അറിഞ്ഞിട്ടില്ല. രണ്ട് വെട്ടില്‍ മരിച്ച ടി.പി.ചന്ദ്രശേഖരനെ വീണ്ടും 49 പ്രാവശ്യം കൂടി വെട്ടിയ സിപിഎമ്മിന് സ്നേഹത്തെകുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും പറയാന്‍ അവകാശമില്ല.
ഇടതും വലതും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രമാണ്. ബിജെപിയുടെ വിജയം തടയുകായെന്ന ഒരേയൊരു ലക്ഷ്യമാണ് ഇരുകൂട്ടര്‍ക്കുമുള്ളത്.
എന്നാല്‍ ഈ കള്ളത്തരങ്ങള്‍ക്ക് മെയ് 16ന് ജനങ്ങള്‍ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് പി.ജി.ഉപേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ.മാഞ്ചേരി നാരായണന് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.ടി.ബേബി, സ്ഥാനാര്‍ത്ഥി അഡ്വ.സി.ദിനേശ്, ബിജെപി ദേശീയ സമിതിയംഗം സി.വാസുദേവന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.ഇന്ദിര, ജില്ലാ സെക്രട്ടറി അഡ്വ.എന്‍.ശ്രീപ്രകാശ്, കെ.ഗോപാലകൃഷ്ണന്, കെ.പി.ഗോപിനാഥന്, പി.ശിവദാസന്‍, വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: