മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ആദ്യ സിഇഒ. മാധ്യമ മേഖലയില്‍നിന്നുള്ള രാഹുല്‍ ജോഹ്‌രിയാണ് ബിസിസിഐയുടെ ആദ്യ സിഇഒ ആയി നിയമിതനായത്. ജൂണ്‍ ഒന്നിന് ഇദ്ദേഹം ചുമതലയേല്‍ക്കും. ലോധ കമ്മറ്റി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സിഇഒയെ നിയമിക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.
മാനേജ്‌മെന്റ് പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന സിഇഒ സെക്രട്ടറി അനുരാഗ് താക്കൂറിനു കീഴില്‍. ആസ്ഥാനം മുംബൈ. ജോഹ്‌രിയുടെ സ്ഥാനാരോഹണം ബിസിസിഐയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ കായിക സംഘടനയുടെ തലപ്പത്തെത്തുന്ന രാഹുല്‍ ജോഹ്‌രി ഡിസ്‌കവറി നെറ്റ് വര്‍ക്കിന്റെ ഏഷ്യ പസഫിക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ദക്ഷിണേഷ്യയുടെ ജനറല്‍ മാനേജറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
















