വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു.എസ്. നിയമനിര്‍മ്മാണസഭയിലെ സീനിയര്‍ അംഗങ്ങളുടെ പ്രത്യേക ക്ഷണം. യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് ഫോറിന്‍ അഫയേഴ്‌സ് കമ്മറ്റിയാണ്, ജൂണില്‍ നടക്കുന്ന കോണ്‍ഗ്രസ്സിന്റെ യോഗത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചത്.
പ്രതിരോധം, ജീവകാരുണ്യദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, ബഹിരാകാശ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദിയില്‍ നിന്നും നേരിട്ടുളള അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ ഇതൊരു നല്ല അവസരമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് റിപ്പബ്ലിക്കന്‍ കമ്മറ്റിയുടെ ചെയര്‍മാന്‍ എഡ് റോയ്‌സ് പറഞ്ഞു.
യു.എസ്. സെനറ്റിനെ അഭിസംബോധന ചെയ്യാന്‍ ലഭിക്കുന്ന ക്ഷണം രാഷ്‌ട്രാന്തരതലത്തിലെ മികച്ച ഒരംഗീകാരമായി കരുതപെടുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24 ന് പോപ്പ് ഫ്രാന്‍സിസും, ഏപ്രില്‍ 29 ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും മാത്രമാണ് ഇത്തരത്തില്‍ മുഖ്യ ക്ഷണിതാവായിട്ടുള്ളത്.
















