ന്യൂദല്‍ഹി: യൂണിയന് പബ്ലിക് സര്‍വീസ് കമീഷന് നടത്തുന്ന 2016ലെ കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ് ആന്റ് ജിയോളജിസ്റ്റ് പരീക്ഷ അടുത്ത മാസം 13 മുതല്‍ 15 വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഈ പരീക്ഷക്ക് അപേക്ഷിച്ചവര്‍ ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ യു.പി.എസ്.സിയുടെ വെബ്സൈറ്റായ http://www.upsc.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
ഇ അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ എന്തെങ്കിലും പിശകുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തണം. അഡ്മിറ്റ്കാര്‍ഡുകള്‍ തപാലായി അയക്കുന്നതല്ല. അപേക്ഷ നിരസിച്ചവരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇ-അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെയു.പി.എസ്.സി ഫെസിലിറ്റേഷന്‍ കൗണ്ടറിലെ നമ്പറുകളായ 011-23385271, 011-23381125, 011-23098543 എന്നിവയില്‍ ബന്ധപ്പെടാം. ഫാക്സ് അയക്കേണ്ട നമ്പര്‍: 011-23387310.
പരാതികള്‍ അയക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ മറുപടിക്കായി തങ്ങളുടെ ഇ-മെയില്‍ പരിശോധിക്കേണ്ടതാണ്. പരീക്ഷാഹാളിലും പരിസരത്തും മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിച്ചു.
















