ന്യൂദല്‍ഹി: ബാലഗോകുലം 40-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബാലഭാരതം യോഗീ ഉത്സവത്തിന്റെ ലോഗോ പ്രകാശനം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നിര്‍വഹിച്ചു. ചടങ്ങില്‍ ബാലഗോകുലം കേരള സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ്, ദല്‍ഹി മാര്‍ഗ്ഗദര്‍ശി എന്‍. വേണുഗോപാല്‍, ജനറല്‍ സെക്രട്ടറി പി.കെ. സുരേഷ് എന്നിവര്‍ സംബന്ധിച്ചു. ബാലഭാരതം പരിപാടിക്ക് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ആശംസകള്‍ നേര്‍ന്നു.
മെയ് 28,29 തീയതികളില്‍ അങ്കമാലി കറുകുറ്റിയില്‍ ആദിശങ്കരപുരിയില്‍ വെച്ചാണ് ബാലഭാരതം നടക്കുന്നത്. 2500 ഗ്രാമങ്ങളില്‍ നിന്നുള്ള 5000 കുട്ടികളുടെ നേതൃസംഗമമാണ് നടക്കുന്നത്. ഇതിനോടനുബന്ധിച്ച് നൃത്തം, സംഗീതം, ചിത്രരചന, അഭിനയം, ശാസ്ത്രം, നാടന്‍പാട്ട്, കാവ്യാലാപനം തുടങ്ങി എട്ടുവിഭാഗങ്ങളിലായി പ്രത്യേക പരിശീലനം ബാലഭാരതത്തില്‍ നല്‍കും. 28ന് വൈകിട്ട് നടക്കുന്ന യോഗീ ഉത്സവത്തില്‍ യോഗയും ഭഗവത്ഗീതയും സംയോജിപ്പിച്ചുള്ള കുട്ടികളുടെ യോഗാപ്രദര്‍ശനം നടക്കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് അടക്കമുള്ള പ്രമുഖര്‍ ബാലഭാരതം പരിപാടിയില്‍ പങ്കെടുക്കും.
















