ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണക്കേസില്‍ അന്വേഷണം നടത്തുന്ന എന്‍.ഐ.എ. സംഘത്തിന് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചേക്കുമെന്ന സൂചനയുമായി പാക്ക് ഉപദേഷ്ടാവ് സര്‍താജ് അസീസ്. എന്‍.ഐ.എ. സംഘത്തിന് പാകിസ്ഥാന്‍ സന്ദര്‍ശിക്കാനുള്ള നീക്കത്തെ നേരത്തെ പാക്കിസ്ഥാന്‍ എതിര്‍ത്തിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് തെളിവെടുക്കാന്‍ ഭാരതത്തിലെത്തിയ അന്വേഷണ സംഘം പാക്കിസ്ഥാനിലെത്തിയ ശേഷമുള്ള പ്രതികരണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം അവതാളത്തിലാക്കിയത്. തുടന്നാണ് ഭാരതത്തില്‍ നിന്നുള്ള സംഘത്തിനെ പാകിസ്ഥന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണ്ടെന്ന തീരുമാനത്തിലെത്തിയത്.
പിന്നീട് ഭാരതവുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതായി പാക് സ്ഥാനപതി അബുദുല്‍ ബാസിത് അറിയിച്ചിരുന്നു. എന്നാല്‍ ബാസിതിന്റെ അഭിപ്രായം ചര്‍ച്ചകള്‍ പൂര്‍ണമായും നിര്‍ത്തിയെന്ന തരത്തിലല്ലെന്നും ചര്‍ച്ചകള്‍ക്ക് ഇനിയും സമയമുണ്ടെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.
















