കൊട്ടാരക്കര: കേരളത്തിന്റെ രാഷ്‌ട്രീയചരിത്രം മാറ്റികുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി മുന്‍സംസ്ഥാനഅദ്ധ്യക്ഷന്‍ വി.മുരളീധരന്‍.
കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നാമതൊരു ബദല്‍ ഇല്ലാതിരുന്നതാണ് കേരളം ഇതുവരെ മാറിചിന്തിക്കാതിരുന്നത്. ഇന്ന് സ്ഥിതി മാറി കഴിഞ്ഞു. 140 മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രാഷ്‌ട്രീയ നിരീക്ഷകരില്‍ അത്ഭുതം സൃഷ്ടിച്ച് എന്‍ഡിഎയുടെ വികസന രാഷ്‌ട്രീയത്തിന് അനുകൂലമായി കേരളം വിധിയെഴുതും.
ത്രിതല തെരഞ്ഞെടുപ്പിലെ സ്ഥിതിയില്‍ നിന്ന് കേരളം ഏറെ മുന്നേറികഴിഞ്ഞു. മെയ് 19ന് ഏവര്‍ക്കും അത് ബോധ്യമാകും. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള അടവുനയമാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസവും വിദഗ്ധചികിത്സാസംഘവുമായി എത്തിയ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിവാദമാക്കുന്നത് രാഷ്‌ട്രീയലക്ഷ്യത്തോടെയാണ്. ദുരന്തമുഖത്തെ രാഷ്‌ട്രീയത്തോട് ബിജെപിക്ക് താല്‍പര്യമില്ല. ദുരിതബാധിതര്‍ക്ക് ആശ്വാസമേകുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപിള്ളയെന്നാണ് അളിയന്‍പിള്ളയായി മാറിയതെന്ന് അണികളോട് വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് ബിജെഡിഎസ് സംസ്ഥാനസമിതി അംഗം സിനില്‍ മുണ്ടപള്ളി പറഞ്ഞു. കണ്‍വന്‍ഷനില്‍ മുഖ്യപ്ര’ാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ധാര്‍മ്മികതയുടെ അടിത്തറയിളക്കലില്‍ പ്രധാനപങ്ക് വഹിച്ച മന്ത്രിയായിരുന്നു ഗണേഷ്. കും’കോണങ്ങളുടെ കും’മേളയായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ‘രണം. കടുക് തൊട്ട് കശുവണ്ടിവരെ അഴിമതികളുടെ ഘോഷയാത്രയായിരുന്നു. ഗുരുവിനെ പോലും കുരിശിലേറ്റാന്‍ സിപിഎം കാണിച്ച ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി ഇത്തവണയുണ്ടാകും. രാഷ്‌ട്രീയ, വിദ്യാ’്യാസ, സാമൂഹ്യനീതി നിഷേധിച്ച് പാര്‍ശ്വവത്കരിക്കപ്പെട്ട ജനതയുടെ മുന്നണികള്‍ക്കെതിരെയുള്ള വിധിയെഴുത്തായിരുക്കും തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ബിഡിജെഎസ് ജില്ലാ അധ്യക്ഷന്‍ സോമരാജന്‍, സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍, ആര്‍എസ്എസ് ജില്ലാസംഘചാലക് ആര്‍.ദിവാകരന്‍, എന്‍ഡിഎ നേതാക്കളായ ചിറ്റയം രാമചന്ദ്രന്‍, അഡ്വ.അരുള്‍, അഡ്വ.വയയ്‌ക്കല്‍സോമന്‍, വി.വി.മോഹനന്‍, മഠത്തില്‍ ശശി, അഡ്വ.സത്യരാജ്, പുലമണ്‍ശ്രീരാജ്, മാലയില്‍അനില്‍, പാണ്ടിതിട്ട അനില്‍കുമാര്‍, പ്രകാശ് വിലങ്ങറ, അണ്ടൂര്‍ രാധാകൃഷ്ണന്‍, ചന്ദ്രമോഹനന്‍ എന്നിവര്‍ സംസാരിച്ചു.
















