കാണ്‍പൂര്‍: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം പ്രധാനമന്ത്രി കൊണ്ടുവന്ന പരിഷ്‌കാരങ്ങളെ പ്രകീര്‍ത്തിച്ച് കത്തയച്ച പത്തുവയസ്സുകാരിക്ക് നന്ദി അറിയിച്ചുകൊണ്ട് നരേന്ദ്ര മോദി മറുപടിക്കത്തയച്ചു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിനിയായ അതിഥിക്കാണ് പ്രധാനമന്ത്രിയുടെ നന്ദി അറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.
രാജ്യത്ത് അനുകൂല സാഹചര്യങ്ങളും ജനങ്ങളില്‍ പുത്തന്‍ പ്രതീക്ഷകള്‍ ഉണര്‍ത്തിയെടുക്കാന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ക്കായെന്നും അതിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഏപ്രില്‍ 11ന് ഈ കൊച്ചുപെണ്‍കുട്ടി കത്തെഴുതിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ഈ പ്രവൃത്തി മാതാപിതാക്കളെ അത്ഭുതപ്പെടുത്തി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കാനുള്ള പ്രായം അതിഥിക്കായിട്ടില്ല. എന്നിട്ടും ഇത്തരമൊരു കത്ത് എഴുതിയത് അത്ഭൂതമായിരിക്കുനെന്ന് അവര്‍ അറിയിച്ചു. പ്രധാനമന്ത്രി കത്തിന് മറുപടി നല്‍കുമെന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
















