Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവിയുടെ മന്ദസ്മിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2016, 05:31 pm IST
in Samskriti

ഇത്യുക്ത്വാ ഭഗവാന്‍ വിഷ്ണു: പുനരാഹ ജനാര്‍ദ്ദന:

വയം ഗച്ഛേമ പാര്‍ശ്വേ ളസ്യാ: പ്രണമന്ത: പുന: പുന:

സേയം വരാ മഹാമായാ ദാസ്യത്യേഷാ വരാന്‍ ഹി ന:

സ്തുവാമ: സന്നിധിം പ്രാപ്യ നിര്‍ഭയാശ്ചരണാന്തികേ.

ബ്രഹ്മാവ് തുടര്‍ന്നു: ഇങ്ങനെ ദേവിയെപ്പറ്റി വാചാലനായ വിഷ്ണു വീണ്ടും പറഞ്ഞു: ആ അമ്മയെ വാഴ്‌ത്തി സ്തുതിച്ചുകൊണ്ട് നമുക്ക് ആ സവിധത്തിലേയ്‌ക്ക് പോകാം. നമുക്ക് അമ്മയെ വീണ്ടും വീണ്ടും നമസ്‌കരിക്കാം. മഹാമായയായ ഇവളാണ് നമുക്ക് അഭീഷ്ടവരങ്ങള്‍ നല്‍കുന്നത്. അതിനാല്‍ ഭയലേശമില്ലാതെ അങ്ങോട്ട് ചെന്ന് നമുക്ക് നമസ്‌കരിക്കാം. ഹരി അങ്ങനെ പറഞ്ഞപ്പോള്‍ ആമോദത്തോടെ ഞങ്ങള്‍ ആ സവിധമണയാന്‍ വെമ്പല്‍ പൂണ്ടു. ഭഗവാന്‍ ഹരിയോട് ‘ഓം’ എന്ന് സമ്മതം പറഞ്ഞു ഞങ്ങള്‍ വിമാനത്തില്‍ നിന്നുമിറങ്ങി. ഞങ്ങളാഗോപുരവാതില്‍ക്കല്‍ ആശങ്കയോടെ ചെന്ന് നിന്നു.

ഗോപുരദ്വാരത്ത് ഞങ്ങള്‍ മൂവരെയും കണ്ടപ്പോള്‍ത്തന്നെ ദേവി ഒരു മന്ദസ്മിതത്തോടെ ഞങ്ങളെ ക്ഷണനേരത്തില്‍ സ്ത്രീരൂപിണികളാക്കി. സര്‍വ്വാഭരണഭൂഷിതരും നവയൗവനയുക്തകളുമായ മൂന്നു തരുണികളായി ഞങ്ങള്‍ അമ്മയുടെ അരികില്‍ ചെന്നു. പ്രേമപുരസരം ആ ദേവി ഞങ്ങളെ നോക്കി. ഞങ്ങള്‍ അമ്മയുടെ പാദാരവിന്ദങ്ങളെ കൂപ്പി വിസ്മയത്തോടെ നിന്നു. നാനാതരം അമൂല്യമായ കല്ലുകള്‍ പാകിയ കോടി സൂര്യപ്രഭ മിന്നുന്ന പാദപീഠം കണ്ട് ഞങ്ങള്‍ അത്ഭുതഭരിതരായി. നീല, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ പട്ടുടയാട ചാര്‍ത്തിയ, സര്‍വ്വാഭരണഭൂഷിതകളായ ആനേകായിരം സഖിമാരാല്‍ ദേവി പരിസേവിതയാണവിടെ. ചിലര്‍ ആടുന്നു, ചിലര്‍ പാടുന്നു. മറ്റുചിലര്‍ വീണവായിക്കുന്നു.

അല്ലയോ നാരദാ, അവിടെ ദേവിയുടെ കാല്‍നഖമണിയില്‍ കണ്ട അപൂര്‍വ്വമായൊരു കാഴ്ച എന്തെന്ന് ഞാന്‍ പറയാം. ബ്രഹ്മാണ്ഡം മുഴുവനും ഞാനവിടെ കണ്ടു. ഞങ്ങള്‍ ത്രിമൂര്‍ത്തികളേയും, സൂര്യചന്ദ്രന്മാരെയും എല്ലാം ഞാനവിടെ കാണുകയുണ്ടായി. വരുണന്‍, ഇന്ദ്രന്‍, കുബേരന്‍, പര്‍വ്വതങ്ങള്‍, കടലുകള്‍, ഗന്ധര്‍വ്വന്മാര്‍, അപ്‌സരസ്സുകള്‍, പിതൃക്കള്‍, സിദ്ധര്‍, സാദ്ധ്യന്മാര്‍, വസുക്കള്‍, നാഗന്മാര്‍, കിന്നരന്മാര്‍ എന്നുവേണ്ട സകല ചരാചരങ്ങളും അവിടെയാ നഖമണിപ്രഭയില്‍ ഞാന്‍ ദര്‍ശിച്ചു. വൈകുണ്ഡം, സത്യലോകം, കൈലാസം, ഞാന്‍ പണ്ടുണ്ടായ താമര, അതിന്റെ ഉദ്ഭവസ്ഥാനമായ ശ്രീഹരിയുടെ നാഭിപത്മം, ശേഷശായിയയായ വിഷ്ണു, മധുകൈടഭന്മാര്‍, എന്നിങ്ങനെയുള്ള സകലതും കണ്ടു ഞാന്‍ അത്ഭുതസ്തബ്ധനായി. എന്നെപ്പോലെതന്നെ ഹരിഹരന്മാരും വിസ്മയത്തിലായിരുന്നു. അപ്പോള്‍ മൂവരും കൂടി പറഞ്ഞു:

‘വിശ്വത്തിന്റെ ജനനി ഇവള്‍ തന്നെയാണ്’

സുധാമയമായ ആ പ്രശാന്തതയില്‍ ഒരു നൂറുവര്‍ഷം പെട്ടെന്ന് കഴിഞ്ഞുപോയി. അതീവ സുന്ദരിമാരായ തോഴിമാര്‍ ഞങ്ങള്‍ മൂവരെയും അവരില്‍പ്പെട്ട തരുണീമണികളായി കണക്കാക്കി. മനസ്സിനെ മയക്കുന്ന രീതിയിലുള്ള അവരുടെ ചേഷ്ടിതങ്ങള്‍ കണ്ടും അറിഞ്ഞും ഞങ്ങളുടെ മനസ്സ് തണുത്തു. ഒരു ദിവസം യുവതീഭാവത്തില്‍ വിഷ്ണു ദേവിയെ ഇങ്ങിനെ സ്തുതിച്ചു:

അമ്മേ, ദേവീ, എന്റെ വിനീത നമസ്‌കാരം. അവിടുന്ന് വിശ്വമാതാവാണ്. പ്രകൃതീശ്വരിയും കല്യാണിയും സര്‍വ്വാര്‍ത്ഥങ്ങളെ സാധിപ്പിക്കുന്ന വരദയും നീയാണ്. സിദ്ധിവൃദ്ധികള്‍ അവിടുന്നാണ്. പഞ്ചകൃത്യ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം) വിധായികയായ അമ്മേ, അവിടുന്നാണ് സച്ചിദാനന്ദരൂപിണി. സര്‍വ്വത്തിനും ആധാരയും മൂലക്കല്ലുമായ അമ്മയെ ഞങ്ങള്‍ തൊഴുതു നമസ്‌കരിക്കുന്നു. മന്ത്രങ്ങളില്‍ വെറും അര്‍ദ്ധമാത്രയ്‌ക്ക് പോലും പരമമായ പദം ലഭ്യമാകുന്നത് അവിടുത്തെ നാമത്താല്‍ മാത്രമാണ്.

‘ഹ്രീ’ങ്കാരരൂപേ, അമ്മേ, ഞങ്ങള്‍ കൈകൂപ്പുന്നു.

സകലതും നിന്നില്‍ വിലയിച്ചിരിക്കുന്നുവെന്നും അവയുടെയെല്ലാം സൃഷ്ടിസ്ഥിതിവിനാശങ്ങള്‍ക്ക് നീയാണ് കാരണമെന്നും അറിഞ്ഞതിനാല്‍ അവിടുന്നു മഹിതപ്രഭാവമാര്‍ന്ന ജഗജ്ജനനിയാണെന്ന് ഞങ്ങള്‍ അറിഞ്ഞിരിക്കുന്നു.

സത്തും അസത്തും നിറഞ്ഞ വിശ്വത്തെ സൃഷ്ടിച്ചു നീ ചൈതന്യ സ്വരൂപനായ പുരുഷന് കാട്ടിക്കൊടുന്നു. ഇരുപത്തിമൂന്ന് തത്വങ്ങളാല്‍ നീയാടുന്ന ലീലയാണീ പ്രപഞ്ചം എന്നും ഞാനറിയുന്നു.

നീയല്ലാതെ മറ്റൊരു വസ്തു ഈ ഭുവനത്തിലോ ബ്രഹ്മാണ്ഡത്തിലോ ഇല്ല. ശക്തിയോടു ചേര്‍ന്നാലല്ലാതെ പുരുഷന് വ്യവഹാരപ്രാഭവം ഉണ്ടാവുകയില്ലെന്നു ബുദ്ധിമാന്മാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.

നിന്റെ പ്രാഭവം കൊണ്ട് വിശ്വം ചമയ്‌ക്കുന്നത് ജഗത്തിന് സന്തോഷത്തെ പ്രദാനം ചെയ്യാനാണെന്നു നിശ്ചയം. പ്രളയകാലത്ത് സകലതിനെയും ഹനിച്ചും, എന്നാല്‍ തന്നുദരത്തില്‍ അവയെയെല്ലാം ലയിപ്പിച്ചും വിളയാടുന്ന അവിടുത്തെ പ്രഭാവിലാസം ആര്‍ക്കാണ് അറിയാനാവുക?

ഞങ്ങളെ മധുകൈടഭന്‍മാരില്‍ നിന്നും രക്ഷിച്ചശേഷം നീ സൃഷ്ടിച്ചതായ ലോകത്തെ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. മാത്രമോ ഞങ്ങളെ പരമസുഖത്തിന്റെ ഉച്ചകോടിയില്‍ എത്തിച്ചു നിന്നെ നേരിട്ട് ദര്‍ശിക്കാന്‍ ഭാഗ്യവും തന്നു.

ഞാനും ബ്രഹ്മാവും ശിവനും അവിടുത്തെ മഹിമയെ വര്‍ണ്ണിക്കാന്‍ അശക്തരായ സ്ഥിതിക്ക് മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ? അല്ലയോ അമ്മേ, പറയൂ, അവിടുത്തെ പ്രഭാവത്തില്‍ ഇതുപോലുള്ള എത്ര ഭുവനങ്ങള്‍ അവിടുന്ന് സൃഷ്ടിച്ചിട്ടുണ്ട്?ഞങ്ങള്‍ മൂവരേയും അവിടുത്തെ കാല്‍നഖമണിയില്‍ തെളിഞ്ഞു കണ്ട ലോകത്ത് കണ്ടുവല്ലോ. അതുപോലെ മറ്റു ഭുവനങ്ങളിലും ഞങ്ങള്‍ ഉണ്ടോ? അവിടുത്തെ പ്രഭാവത്തിന് തുല്യമായി മറ്റൊന്നുമില്ല. ആരാലും അതിനെ പൂര്‍ണ്ണമായി അറിയാനും ആവില്ല.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.