ചെന്നൈ: തമിഴ്നാട്ടില്‍ ചൂട് കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കാലാവസ്ഥാ നിരാക്ഷണകേന്ദ്രം. 37 ഡിഗ്രി മുതല്‍ 41 ഡിഗ്രി വരെ ചൂടാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തമിഴ്നാട്ടിലെ ഉയര്‍ന്ന ചൂടുള്ള പ്രദേശമായ ചെന്നൈ, തിരുവള്ളൂര്‍, നാഗപട്ടണം, കാഞ്ചീപുരം, വെല്ലൂര്‍, രാമനാഥപുരം എന്നിവിടങ്ങളിലാണ് ചൂട് കാറ്റടിക്കാന്‍ സാധ്യത. തുടര്‍ന്ന് ചൂട്കാറ്റും ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും മേയ് 11 വരെയുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: