ഭോപ്പാല്‍: പ്രമുഖ വനിതാ ബൈക്ക് സഞ്ചാരി വീനു പാലിവാള്‍ ബൈക്കപകടത്തില്‍ മരിച്ചു. ഇന്നലെ മധ്യപ്രദേശിലെ വിദിശയിലാണ് അപകടം ഉണ്ടായത്. വീനുവിന്റെ ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് തെന്നി താഴ്ചയിലേക്ക് പതിച്ചാണ് 44 കാരി മരണത്തിലേക്ക് മടങ്ങിയത്. വീനുവും സുഹൃത്ത് ദീപേഷ് തന്വറുമൊന്നിച്ച് ബൈക്കുകളില്‍ ഭാരത പര്യടനം നടത്തിവരികയായിരുന്നു. 180 കിലോമീറ്റര്‍ വേഗത്തില്‍ ഹാര്‍ലി ഡേവിഡ്സണ് ബൈക്കോടിച്ച് ചരിത്രം കുറിച്ചയാളായിരുന്നു വീനു. പര്യടനത്തിന്റെ പതിനേഴാം ദിവസമാണ് ദുരന്തം. വളവില്‍ വച്ച് നിയന്ത്രണം വിട്ട് തെന്നിയ ബൈക്ക് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
















