വാരാണസി: മുറുക്കാന്‍ കടക്കാരന്റെ മകള്‍ 124 മണിക്കൂര്‍ കഥക് നൃത്തം ചെയ്ത് റെക്കാര്‍ഡിട്ടു. 30 കാരി സോണി ചൗരാസ്യയാണ്, 123 മണിക്കൂര്‍ 20 മിനിറ്റ് മോഹിനിയാട്ടമാടി കലാമണ്ഡലം ഹേമലതയിട്ട റെക്കാര്‍ഡ് തകര്‍ത്ത് ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയത്. ഏപ്രില്‍ നാല് വൈകിട്ട് ആറിനു തുടങ്ങിയ കഥക് നൃത്തം ഏപ്രില്‍ ഒന്‍പതിന് വൈകിട്ട് 9.20നാണ് സമാപിച്ചത്. 2011ലാണ് ഹേമലത റെക്കാര്‍ഡിട്ടത്.
അഞ്ചു ദിവസം തുടര്‍ച്ചയായി ഡാന്‍സ് ചെയ്തിട്ടും കാര്യമായ ക്ഷീണം സോണിയെ ബാധിച്ചില്ല. നിത്യവും തേന്‍ ചേര്‍ത്ത് ഗോമൂത്രം കഴിക്കുമായിരുന്നു. ഇതാണ് തന്റെ സ്റ്റാമിനയ്‌ക്കും ഊര്‍ജ്ജത്തിനും കാരണം. സോണി പറയുന്നു. ഇതിനു പുറമേ താമരവേരു കൊണ്ടുള്ള ഹല്‍വ, മാതളനാരകം, ബീറ്റ്‌റൂട്ട് ജ്യൂസ് എന്നിവയും കഴിക്കുമായിരുന്നു. ആറുമാസമായി നൃത്തത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. 2015 നവംബര്‍ 17ന് സോണി വാരാണസി ആര്യമഹിളാ കോളേജില്‍ 87 മണിക്കൂറും 18 മിനിറ്റും നൃത്തം ചെയ്തിരുന്നു. പിതാവ് ശ്യാം ചന്ദ്ര ചൗരാസ്യ മുറുക്കാന്‍ കട നടത്തുകയാണ്.
















