ന്യൂദല്‍ഹി: ഭാരതത്തില്‍ സന്ദര്‍ശനം നടത്തുന്ന വില്യം രാജകുമാരനും കെയ്റ്റിനും ഇന്നത്തെ ഉച്ചഭക്ഷണം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം. ഇതിനായി ഇരുവരും ഉച്ചഭക്ഷണത്തിനായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകും.
ഉച്ചഭക്ഷണത്തിന് ശേഷം വില്യമും കെയ്റ്റും കാശിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കും. ഒരാഴ്ച നീളുന്ന ഭാരത സന്ദര്‍ശനത്തിനിടെ രാജദമ്പതികള്‍ ഒരു ദിവസം ഭൂട്ടാനും സന്ദര്‍ശിക്കും. ഭൂട്ടാന്‍ രാജാവ് ജിഗ്‌മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്കും ജെറ്റ്സന്‍ പെമ രാജ്ഞിയുമായുമുള്ള കൂടിക്കാഴ്ചയ്‌ക്കുശേഷം ട്രക്കിങ് നടത്താനും ഇരുവര്‍ക്കും പദ്ധതിയുണ്ട്.
ഭൂട്ടാന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തുന്ന ഇവര്‍ താജ്‌മഹല്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും ബ്രിട്ടണിലേക്ക് മടങ്ങുക.
















