മുംബൈ: ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പ്രീമിയര്‍ ഫുട്സാല്‍ ഫുട്ബോള്‍ ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍. ജൂലൈ 15 മുതല്‍ 24 വരെയാണ് ഫുട്സാല്‍ ലീഗ് നടക്കുന്നത്.
കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണു ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍.
ടൂര്‍ണമെന്റില്‍ ലോകത്തെ മികച്ച 56 താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കും. ലോകത്തിലെ പ്രശസ്തരായ എട്ടു ഫുട്സാല്‍ താരങ്ങള്‍ ടീമുകളുടെ മാര്‍ക്വി താരങ്ങളായെത്തും. ഓരോ ടീമിനും അഞ്ച് ഇന്ത്യക്കാരും ഏഴ് വിദേശികളുമായി 12 താരങ്ങളെ സ്വന്തമാക്കം. ഒരു ടീമില്‍ അഞ്ചു കളിക്കാര്‍. ഒരേസമയം മാര്‍ക്വീ അടക്കം നാല് വിദേശികള്‍ക്കും ഒരു ഇന്ത്യന്‍ താരത്തിനും കളിക്കാം.
ഫുട്സാല്‍ ടൂര്‍ണമെന്റ് ഇതാദ്യമായാണ് ഇന്ത്യയില്‍ നടക്കാന്‍ പോകുന്നത്. 40 മിനിറ്റാണ് കളിയുടെ ദൈര്‍ഘ്യം. പോര്‍ച്ചുഗലിന്റെ മുന്‍ ലോക ഫുട്ബാളര്‍ ലൂയിസ് ഫിഗോയാണ് ലീഗ് പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: