ന്യൂദല്‍ഹി: മുന്‍വര്‍ഷത്തേതില്‍നിന്നു വ്യത്യസ്തമായി ഈ വര്‍ഷം മഴ ലഭ്യത സാധാരണപോലെയാകുമെന്നും കൃഷികാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും ഒരുക്കങ്ങളും വേണമെന്നും കേന്ദ്ര കൃഷിവകുപ്പ് സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു. ജൂണില്‍ യഥാസമയം മഴ കിട്ടാന്‍ തുടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
എന്‍ നിനോ പ്രതിഭാസം മാറി. ലാ നിനോയുടെ തുടക്കമാണ്. ഇത് ഇൗ വര്‍ഷത്തെ മഴക്കാലത്തിനു ഗുണമാകും, കേന്ദ്ര കാര്‍ഷിക സെക്രട്ടറി ശോഭനാ കെ. പട്നായ്ക് പറഞ്ഞു. ഖാരിഫ് കൃഷി സംബന്ധിച്ച ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാസം അവസാനത്തോടെ കാലാവസ്ഥാ വകുപ്പ് കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുമെന്നും സെക്രട്ടറി പറഞ്ഞു.
ഭാരതത്തിലെ ഭക്ഷ്യോല്‍പ്പാദനം 2014-15-ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞ് 252.02 മില്യണ്‍ ടണ്‍ ആയി. മോശം മഴമൂലമായിരുന്നു ഇത്. എന്നാല്‍, ഈ വര്‍ഷം അതില്‍ നേരിയതെങ്കിലും വര്‍ദ്ധ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ കൂടുതല്‍ കരുതലും ആസൂത്രണവുമുണ്ടെങ്കില്‍ ഉല്‍പ്പാദനം പഴയതിനേക്കാള്‍ കൂടുതല്‍ അളവിലാക്കാം. ഇതിന് സജ്ജമാകാന്‍ സെക്രട്ടറി സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.
















