പൂനെ: ട്രെയിന്‍ യാത്രയില്‍ ഇനി വീട്ടിലെ ഭക്ഷണത്തിന്റെ രുചിയും ആസ്വദിക്കാം. നബാര്‍ഡിന്റെ സഹായത്തോടെ ഐആര്‍സിടിസിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശികമായി കര്‍ഷകര്‍ നല്‍കുന്ന വിശിഷ്ട്യഭോജ്യങ്ങള്‍ നല്‍കുവാനാണ് റെയില്‍വേ ഒരുങ്ങുന്നത്. പ്രാദേശിക സ്വയം സഹായ സംഘങ്ങള്‍ ഭക്ഷണം തയ്യാറാക്കി ഐആര്‍സിടിസിയ്‌ക്ക് കൈമാറും.
മഹാരാഷ്‌ട്രയിലെ കൊങ്കണ്‍ മേഖലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. റെയില്‍വേ ബജറ്റില്‍ ട്രെയിനുകളില്‍ യാത്രക്കാരുടെ ആവശ്യപ്രകാരം നാടന്‍ ഭക്ഷണം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വയം സഹായസംഘങ്ങളെയും ഐആര്‍സിടിസിയും തമ്മില്‍ ബന്ധിപ്പിക്കുന്ന സംയുക്ത പങ്കാളിയായി നബാര്‍ഡ് നിലകൊള്ളുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ യു.എസ്. സാഹ പറഞ്ഞു.
കര്‍ഷകരുടെ സ്വയം സഹായസംഘങ്ങല്‍ക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ല. ഇതില്‍ പങ്കാളിയാവാന്‍ സാധിക്കുന്ന എല്ലാ സംഘങ്ങള്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. മഹാരാഷ്‌ട്രയിലെ പ്രസിദ്ധമായ മാല്‍വാനി വിഭവങ്ങള്‍ നല്‍കും. കൂഡല്‍, സാന്ത് വാഡി റെയില്‍വേ സ്റ്റേഷനുകളിലാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. ഭാവിയില്‍ സംസ്ഥാനം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കും.
















